തമിഴ്നാട്ടിൽ മൂന്നാം ദിവസവും രോഗികൾ ആയിരം
Tuesday, June 2, 2020 11:58 PM IST
ചെന്നൈ: തമിഴ്നാട്ടിൽ തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1091 പേർക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികൾ 24,586 ആയി. ഇന്നലെ 13 പേർ മരിച്ചു. ആകെ മരണം 197 ആയി. ഇന്നലെ ചെന്നൈയിൽ 809 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 16,585 ആയി. ഇന്നലെ 536 പേർ രോഗമുക്തി നേടി.