നെഹ്റുവിന് മോദിയുടെ സ്മരണാഞ്ജലി
Wednesday, May 27, 2020 11:41 PM IST
ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്മരണാഞ്ജലി. നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുജിക്ക് അദ്ദേഹത്തിന്റെ ചരമദിനത്തിൽ സ്മരണാഞ്ജലി എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നെഹ്റുവിനെ അനുസ്മരിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും ദാർശനികനുമായിരുന്നു നെഹ്റുവെന്ന് രാഹുൽ വിശേഷിപ്പിച്ചു. ബുദ്ധിമാനായ സ്വാതന്ത്ര്യസമര സേനാനിയും ആധുനിക ഇന്ത്യയുടെ ശിൽപിയും ആദ്യ പ്രധാനമന്ത്രിയുമായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. ഇന്ത്യയുടെ പുത്രന് ശ്രദ്ധാഞ്ജലി എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.