നിസാമുദീനിൽ പോലീസ് പരിശോധന നടത്തി
Monday, April 6, 2020 12:24 AM IST
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടായി മാറിയ നിസാമുദീൻ മർക്കസിൽ ഡൽഹി പോലീസ് ഇന്നലെ പരിശോധന നടത്തി. സമ്മേളനം നടന്ന ദിവസങ്ങളിലെ ഉൾപ്പെടെ സിസി ടിവി ദൃശ്യങ്ങൾ കൈമാറണമെന്ന് മർക്കസ് അധികൃതരോട് പോലീസ് ആവശ്യപ്പെട്ടു. സമ്മേളനത്തിൽ പങ്കെടുത്ത 2300 പേരെയാണ് ഇവിടെനിന്ന് ഒഴിപ്പിച്ചത്.
തബ്ലീഗ് ജമാഅത്തിന്റെ തലവനായ മൗലാന സാദ് ഉൾപ്പെടെ ഏഴ് പേർക്കെതിരേ പോലീസ് കേസെടുത്തതിനെ തുടർന്ന് മാർച്ച് 28 മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. എന്നാൽ, താൻ സ്വയം നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ഇദ്ദേഹം ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന് കത്തു നൽകി.