ആസാമിൽ ഉൾഫാ സംഘം പിടിയിൽ
Thursday, February 27, 2020 12:12 AM IST
ഗോഹട്ടി: ആസാമിലെ തിൻസുകിയ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൈന്യവും ആസാം പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഉൾഫാ തീവ്രവാദ സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന നാലംഗ സംഘത്തെ പിടികൂടി. നാലു കുട്ടികളെ രക്ഷപ്പെടുത്തി.
കുട്ടികൾ 15 വയസിൽ താഴെയുള്ളവരാണ്. രണ്ടു കൈത്തോക്കുകൾ, തിരകൾ, ഉൾഫ (ഐ)യുടെ കൊടി എന്നിവയും പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ ദിഗന്ത ഗോഗോയി എന്ന ദിഗന്ത ആസോം, ഖോഗൻ മൊറാൻ എന്നിവരാണ് സംഘടനയിലേക്ക് കുട്ടികൾ ഉൾപ്പെടെയുള്ളവരെ റിക്രൂട്ട് ചെയ്തുകൊണ്ടിരുന്നത്. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ മകും, ദിഗ്ബോയി, കകോപഥർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ചനടത്തിയ തെരച്ചിലിൽ കോകായി എന്ന റാണ ഹാൻഡിക്വ്, അഭിജിത് ഗോഗോയി എന്നിവർ പിടിയിലാവുകയായിരുന്നു.