ശ്രീ​നി​വാ​സ ഗൗ​ഡ സായ് ട്രയൽസിനില്ല; പ്രിയം കമ്പള ഓട്ടത്തോടു മാത്രം
ശ്രീ​നി​വാ​സ ഗൗ​ഡ  സായ് ട്രയൽസിനില്ല; പ്രിയം  കമ്പള ഓട്ടത്തോടു മാത്രം
Monday, February 17, 2020 12:36 AM IST
ബം​​ഗ​​ളു​​രു: പോ​​ത്തോ​​ട്ട മ​​ത്സ​​ര​​ത്തി​​ൽ ഉ​​സൈ​​ൻ ബോ​​ൾ​​ട്ടി​​നെ തോ​​ൽ​​പ്പി​​ച്ച ക​​ർ​​ണാ​​ട​​ക​​ക്കാ​​ര​​ൻ ശ്രീ​​നി​​വാ​​സ ഗൗ​​ഡ​ സാ​യ് (സ്പോ​​ർ​​ട്സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ) ഇ​ന്ത്യ​യു​ടെ ട്ര​യ​ൽ​സി​നി​ല്ല. ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നു ഗൗ​ഡ സാ​യി​യെ അ​റി​യി​ച്ചു. ക​മ്പ​ള ഓ​ട്ട​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ഗൗ​ഡ പ​റ​ഞ്ഞു.

ക​​ർ​​ണാ​​ട​​ക​​യി​​ലെ കു​​ഗ്രാ​​മ​​ത്തി​​ൽ​​നി​​ന്നു​​ള്ള ക​മ്പ​ള ജോ​​ക്കി​​യാ​​ണ് ഇ​​രു​​പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ ശ്രീ​​നി​​വാ​​സ ഗൗ​​ഡ. വെ​​റും 13.62 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഗൗ​​ഡ മ​​ത്സ​​ര​​ത്തി​​ൽ 142.5 മീ​​റ്റ​​ർ പി​​ന്നി​​ട്ട​​ത്. ഗൗ​​ഡ ഓ​​ടി​​ത്തീ​​ർ​​ത്ത ദൂ​​ര​​വും സ​​മ​​യ​​വും ത​​മ്മി​​ൽ താ​​ര​​ത​​മ്യം ചെ​​യ്താ​​ൽ ഉ​​സൈ​​ൻ ബോ​​ൾ​​ട്ടി​​നേ​​ക്കാ​​ൾ വേ​​ഗ​​ത്തി​ലാ​​ണ് ഇദ്ദേഹം മ​​ത്സ​​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.


ബോ​​ൾ​​ട്ടി​​ന്‍റെ 100 മീ​​റ്റ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച സ​​മ​​യം 9.58 സെ​​ക്ക​​ൻ​​ഡാ​​ണ്. ഗൗ​​ഡ ഓ​​ടി​​യ ദൂ​​ര​​വും സ​​മ​​യ​​വും ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​ന്പോ​​ൾ 100 മീ​​റ്റ​​ർ ഓ​​ടി​​ത്തീ​​ർ​​ക്കാ​​ൻ ശ്രീ​​നി​​വാ​​സ​​നു വേ​​ണ്ടി​​വ​​ന്ന​​ത് 9.55 സെ​​ക്ക​​ൻ​​ഡ് മാ​​ത്ര​​മാ​​ണ്. അ​​താ​​യ​​ത്, ബോ​​ൾ​​ട്ടി​​നേ​​ക്കാ​​ൾ 0.03 സെ​​ക്ക​​ൻ​​ഡ് കു​​റ​​വ്. ഇ​തോ​ടെ​യാ​ണ് കേ​ന്ദ്ര കാ​യി​ക മ​ന്ത്രി കി​ര​ൺ റി​ജി​ജു ഇ​ട​പെ​ട്ടു ഗൗ​ഡ​യെ സാ​യ് ട്ര​യ​ൽ​സി​നു ക്ഷ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.