ഭാരത് ബന്ദ്: ഗുജറാത്തിൽ റോഡുകൾ ഉപരോധിച്ചു, കല്ലേറിൽ പോലീസുകാരനു ഗുരുതര പരിക്ക്
Wednesday, January 29, 2020 11:26 PM IST
അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഗുജറാത്തിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ വ്യാപക അക്രമം.
സൂററ്റിൽ മുഖംമൂടി സംഘം നടത്തിയ കല്ലേറിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്കു ഗുരുതരമായി പരിക്കേറ്റു. പ്രതിഷേധ റാലി ലിംബായത്തിലെ മദീന മസ്ജിദിനു മുന്നിലെത്തിയപ്പോഴായിരുന്നു സംഭവം. ലാത്തിച്ചാർജ് നടത്തിയാണ് പ്രതിഷേധക്കാരെ പോലീസ് പിരിച്ചുവിട്ടത്. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കി. സൂററ്റ് സിറ്റിയിലെ കതാഗ്രത്ത് ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ച എഴുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരള ഗ്രാമത്തിൽ അഹമ്മദാബാദ്-രാജ്കോട്ട് ദേശീയ പാത ഉപരോധിച്ചതോടെ അഹമ്മദാബാദ് ജില്ലയിലെ ബവ്ല ടൗണിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.