കൊറോണ വൈറസ്: വ്യാപാരകേന്ദ്രങ്ങളിലൂടെ വൈറസ് ബാധ തടയുന്നതിന് അരുണാചൽപ്രദേശ് നടപടി സ്വീകരിച്ചു
Wednesday, January 29, 2020 11:26 PM IST
ഇറ്റാനഗർ: ഇന്ത്യ-ചൈന അതിർത്തിയിലെ വ്യാപാരകേന്ദ്രങ്ങളിലൂടെ കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള മുൻ കരുതലുകൾ അരുണാചൽപ്രദേശ് സർക്കാർ സ്വീകരിച്ചു. അതിർത്തി വ്യാപാരം നടത്തുന്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് സർക്കാർ നിർദേശിച്ചു.
ദക്ഷിണ ചൈന, മ്യാൻമർ എന്നിവയ്ക്കടുത്തുള്ള ചംഗ്ലാംഗ് ജില്ലയിലെ പൻഗുസാവു പാസിലെ വ്യാപാരകേന്ദ്രങ്ങളിലൂടെ വൈറസ് ബാധ പടരാതിരിക്കാനുള്ള മുൻകരുതലുകളാണ് സ്വീകരിക്കുന്നത്. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ ചൈനയിൽ 132 പേരാണ് മരിച്ചത്.