കെ.ജെ. ജോർജ് ഇഡി മുന്പാകെ ഹാജരായി
Friday, January 17, 2020 12:35 AM IST
ബംഗളൂരു: വിദേശ പണവിനിമയ നിയന്ത്രണ നിയമം(ഫെമ) ലംഘിച്ചെന്ന കേസിൽ മുൻ കർണാടക മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്പാകെ ഹാജരായി. ജോർജ് മന്ത്രിയായിരിക്കേ വിദേശത്ത് അനധികൃത സ്വത്ത് സന്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം.