പശുമോഷ്ടാക്കളെന്നാരോപിച്ച് രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു
Saturday, November 23, 2019 12:14 AM IST
കൂച്ച്ബെഹാർ: പശ്ചിമബംഗാളിൽ പശുമോഷ്ടാക്കളെന്നാരോപിച്ച് രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. മാതാബംഗ മേഖലയിലായിരുന്നു ആക്രമണം. വാനിൽ രണ്ടു പശുക്കളുമായി പോകുകയായിരുന്ന റബിയുൾ ഇസ്ലാം, പ്രകാശ് ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജനക്കൂട്ടം വാൻ തടഞ്ഞുനിർത്തി ഇവരെ ആക്രമിക്കുകയായിരുന്നു. വാനിനു തീയിടുകയും ചെയ്തു. സമീപപ്രദേശത്തുനിന്നു മോഷ്ടിക്കപ്പെട്ടതാണു പശുക്കളെന്നായിരുന്നു ജനക്കൂട്ടത്തിന്റെ വാദം.