നിയന്ത്രണരേഖയിൽ രണ്ടിടത്ത് പാക് ഷെല്ലാക്രമണം
Monday, October 21, 2019 11:16 PM IST
ജമ്മു: നിയന്ത്രണരേഖയിൽ രണ്ടു സെക്ടറുകളിൽ ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസ കേന്ദ്രങ്ങൾക്കും പാക്കിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തി. പൂഞ്ചിലെ ഖസ്ബ, കിർനി സെക്ടറുകളിലായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്കി.