യുവതിയുടെ മുടി മുറിച്ച് തെരുവിലൂടെ നടത്തിച്ചു; നാലുപേർ അറസ്റ്റിൽ
Sunday, August 25, 2019 12:25 AM IST
ബാലസോർ (ഒഡീഷ): വിവാഹിതയായ യുവതിയുടെ മുടി മുറിച്ച് തെരുവിലൂടെ നടത്തിയതിന് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലസോറിലെ സനകാലിയപാദയിലാണ് സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്നസംഭവം നടന്നത്. യുവതിയുടെ അച്ഛന്റെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തു. ഒരുകൂട്ടം ഗ്രാമവാസികളാണ് യുവതിയെ അപകീർത്തിപ്പെടുത്തിയത്. ഇവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. സംഭവത്തിൽ രണ്ടു സ്ത്രീകളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പരപുരുഷബന്ധം ആരോപിച്ചാണ് യുവതിയെ ഗ്രാമവാസികൾ മുടിമുറിച്ച് വഴിയിലൂടെ നടത്തിയത്. എന്നാൽ, യുവതിയുടെ അച്ഛനും സഹോദരനും ഈ ആരോപണം നിഷേധിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.