സ്വാതന്ത്ര്യദിനം: രാഷ്ട്രപതി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
Tuesday, August 13, 2019 11:50 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കും. രാത്രി ഏഴിനു നടത്തുന്ന പ്രസംഗം ദൂരദർശന്റെയും ആകാശവാണിയുടെയും എല്ലാ ചാനലുകളിലും സംപ്രേക്ഷണം ചെയ്യും.
ജമ്മു കാഷ്മീരിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനു പിന്നാലെയാണു രാഷ്ട്രപതിയുടെ പ്രസംഗം. ഹിന്ദിയിലുള്ള പ്രസംഗത്തിന്റെ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമുള്ള പരിഭാഷകളും തുടർച്ചയായി സംപ്രേഷണം ചെയ്യും.