സ്മൃ​തി ഇ​റാ​നി​ക്കു ഭൂ​രി​പ​ക്ഷം 55,120 വോ​ട്ട്
Saturday, May 25, 2019 12:54 AM IST
ല​ക്നോ: അ​മേ​ഠി​യി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ മേ​ൽ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ ഭൂ​രി​പ​ക്ഷം 55,120 വോ​ട്ട്. സ്മൃ​തി​ക്ക് 4,68,514 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ രാ​ഹു​ലി​ന് 4,13,394 വോ​ട്ട് ല​ഭി​ച്ചു. 2014ൽ 1,07,903 ​വോ​ട്ടി​നു സ്മൃ​തി​യെ രാ​ഹു​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. 2004, 2009 വ​ർ​ഷ​ങ്ങ​ളി​ലും രാ​ഹു​ൽ ഇ​വി​ടെ ജ​യി​ച്ച​താ​ണ്. നോ​ട്ട 3931 വോ​ട്ട് നേ​ടി​യ ഇ​വി​ടെ മൊ​ത്തം 27 സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പോ​ൾ ചെ​യ്ത​ത് 9,42,453 വോ​ട്ട്.

കേരളത്തിൽനിന്നുള്ള സ്ഥാ നാർഥി സ​രി​ത എ​സ്.​നാ​യ​ർ ഒ​രു ത​പാ​ൽ വോ​ട്ട് അ​ട​ക്കം 568 വോ​ട്ട് നേ​ടി. ബ​ഹു​ജ​ൻ മു​ക്തി പാ​ർ​ട്ടി​യു​ടെ അ​ഫ​ജ​ൽ വാ​രി​സ് ആ​ണ് മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളി​ൽ കൂ​ടു​ത​ൽ വോ​ട്ട് (6183) നേ​ടി​യ​ത്.

മ​ണ്ഡ​ല​ത്തി​ലെ ത​പാ​ൽ വോ​ട്ടു​ക​ളി​ൽ 916 സ്മൃ​തി​ക്കും 527 രാ​ഹു​ലി​നും ല​ഭി​ച്ചു. 15 പേ​രൊ​ഴി​കെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ത​പാ​ൽ വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.റാ​യ്ബ​റേ​ലി​യി​ൽ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ​ഗാ​ന്ധി 1,67,178 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ചു. സോ​ണി​യ​യ്ക്ക് 5,34,918 വോ​ട്ടും ബി​ജെ​പി​യി​ലെ ദി​നേ​ശ് പ്ര​താ​പ്സിം​ഗി​ന് 3,67,740 വോ​ട്ടും ല​ഭി​ച്ചു. 2014ൽ 3.53 ​ല​ക്ഷം വോ​ട്ട് ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു.

വാ​രാ​ണ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഭൂ​രി​പ​ക്ഷം 4,79,505 ആ​യി. 2014ൽ 3,71,784 ​ആ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. ഇ​ത്ത​വ​ണ മോ​ദി 6,74,664 വോ​ട്ട് (63.62 ശ​ത​മാ​നം) നേ​ടി. തൊ​ട്ട​ടു​ത്ത സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ലെ ശാ​ലി​നി യാ​ദ​വി​ന് 1,95,159 വോ​ട്ട് (18.4 ശ​ത​മാ​നം) ല​ഭി​ച്ചു. കോ​ൺ​ഗ്ര​സി​ലെ അ​ജ​യ് റാ​യി 1,52,548 വോ​ട്ട് (14.38 ശ​ത​മാ​നം) നേ​ടി.


സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം​സിം​ഗ് യാ​ദ​വ് മെ​യി​ൻ​പു​രി​യി​ലും പ്ര​സി​ഡ​ന്‍റ് അ​ഖി​ലേ​ഷ് യാ​ദ​വ് അ​സം​ഗ​ഡി​ലും ജ​യി​ച്ച​പ്പോ​ൾ അ​ഖി​ലേ​ഷി​ന്‍റെ ഭാ​ര്യ ഡിം​പി​ൾ ക​നൗ​ജി​ൽ 12,353 വോ​ട്ടി​നു തോ​റ്റു. മെ​യി​ൻ​പു​രി​യി​ൽ മു​ലാ​യ​ത്തി​ന് 94,586 ഉം ​അ​സം​ഗ​ഡി​ൽ അ​ഖി​ലേ​ഷി​ന് 1,67,178 ഉം ​വോ​ട്ട് ഭൂ​രി​പ​ക്ഷ​മു​ണ്ട്.

മ​ഹാ​സ​ഖ്യ​ത്തി​ൽ​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ ലോ​ക്ദ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റ് അ​ജി​ത്‌​സിം​ഗും മ​ക​ൻ ജ​യ​ന്ത് ചൗ​ധ​രി​യും തോ​റ്റു. ജാ​ട്ട്-​ക​ർ​ഷ​ക നേ​താ​വ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ച​ര​ൺ​സിം​ഗി​ന്‍റെ മ​ക​നാ​ണ് അ​ജി​ത്‌​സിം​ഗ്.

മ​ഥുര​യി​ൽ ബി​ജെ​പി​യു​ടെ ഹേ​മ​മാ​ലി​നി 2.9 ല​ക്ഷം ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ചു. രാം​പു​രി​ൽ ന​ടി ജ​യ​പ്ര​ദ​യെ സ​മാ​ജ്‌​വാ​ദി​യി​ലെ അ​സം​ഖാ​ൻ തോ​ല്പി​ച്ച​ത് 1.1 ല​ക്ഷം വോ​ട്ടി​നാ​ണ്.
ല​ക്നോ​വി​ൽ 3.47 വോ​ട്ടി​നാ​ണു ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ​യു​ടെ ഭാ​ര്യ പൂ​ന​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ്‌​സിം​ഗ് തോ​ല്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.