യുപിയിൽ കോൺഗ്രസിനു വോട്ടും കുറഞ്ഞു
Saturday, May 25, 2019 12:54 AM IST
ലക്നോ: ഉത്തർപ്രദേശിൽ പ്രചാരണ കോലാഹലം ഉണ്ടാക്കിയെങ്കിലും കോൺഗ്രസിനു വോട്ട് ശതമാനം കുറഞ്ഞു. 2014-ൽ 7.53 ശതമാനമുണ്ടായിരുന്ന വോട്ട് ഇത്തവണ 6.31 ശതമാനം ആയി താണു. ചില സഖ്യകക്ഷികളെ കൂടി ചേർത്താലും 6.93ലേ എത്തു. പാർട്ടി ജയിച്ച സീറ്റുകൾ രണ്ടിൽ നിന്ന് ഒന്നായി ചുരുങ്ങി.
മഹാസഖ്യമുണ്ടാക്കിയ പാർട്ടികൾക്കും പ്രയോജനമുണ്ടായില്ല. 38.89 ശതമാനം വോട്ടേ അവർക്കു മൊത്തം ലഭിച്ചുള്ളു. ബിഎസ്പിക്ക് 19.26, സമാജ്വാദിക്ക് 17.96, രാഷ്ട്രീയ ലോക്ദളിന് 1.67 ശതമാനം എന്നിങ്ങനെ. 2014-ൽ മൊത്തം 42.97 ശതമാനം വോട്ട് ഉണ്ടായിരുന്നവയാണ് ഈ പാർട്ടികൾ. ബിഎസ്പിക്ക് അന്നു 19.77 ശതമാനം വോട്ട് ലഭിച്ചു. എസ്പിക്ക് അന്നത്തെ 22.35 ശതമാനത്തിൽ നിന്ന് നാലര ശതമാനത്തോളം വോട്ട് കുറഞ്ഞു.