മോദി മികച്ച നടനാണെന്നു പ്രിയങ്കഗാന്ധി
Saturday, May 18, 2019 1:34 AM IST
മിർസാപുർ/ഗോരഖ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാവല്ല, മികച്ച നടനാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അമിതാഭ് ബച്ചൻ പ്രധാനമന്ത്രിയാകുന്നതാണ് ഇതിലും ഭേദമെന്നു മിർസാപുരിൽ റോഡ്ഷോയ്ക്കിടെപ്രിയങ്ക പറഞ്ഞു.
ബിജെപിയുടെ ലക്ഷ്യം അധികാരം പിടിക്കുകയെന്നതാണ്. 2014ലെ വാഗ്ദാനങ്ങൾ പാലിക്കാൻ മോദിക്കായിട്ടില്ല. കോൺഗ്രസ് ഒരിക്കലും വ്യാജ വാഗ്ദാനങ്ങൾ നല്കാറില്ല. കർഷകർക്കും ദരിദ്രർക്കും യുവാക്കൾക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണു കോൺഗ്രസ്-പ്രിയങ്ക പറഞ്ഞു.