അഖിലേന്ത്യ പണിമുടക്ക് തുടങ്ങി
Wednesday, July 9, 2025 7:15 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ കേന്ദ്ര ട്രേഡ് യുണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് തുടങ്ങി. ഇന്നു രാത്രി 12 വരെയാണു പണിമുടക്കു സമരം. ബിജെപി ആഭിമുഖ്യമുള്ള ബിഎംഎസ് പണിമുടക്കിൽ പങ്കെടുക്കില്ല.
പണിമുടക്കിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനത്ത് ഇടതുപക്ഷ യൂണിയനുകളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിക്കുന്ന വിവിധ സംഘടനകളും പ്രകടനം നടത്തി. അവശ്യസർവീസുകളെ പണിമുടക്കിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.