സപ്ലൈകോയില്‍ ജോലി : വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നു മുന്നറിയിപ്പ്
Wednesday, July 9, 2025 6:44 AM IST
കൊച്ചി: സപ്ലൈകോയില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ നേരിട്ടു നിയമിക്കുന്നതായി പ്രചരിക്കുന്ന യുട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറല്‍ മാനേജര്‍ വി.കെ. അബ്ദുൾ ഖാദര്‍ അറിയിച്ചു.
സപ്ലൈകോയില്‍ സ്ഥിരം ജീവനക്കാരെ പിഎസ്സി മുഖേനയാണു നിയമിക്കുന്നത്. താത്കാലിക നിയമനങ്ങള്‍ നടത്തുന്നതിനുമുന്‍പു മുഖ്യധാരാ പത്രങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും അറിയിപ്പ് പ്രസിദ്ധീകരിക്കും. വ്യാജ പ്രചാരണങ്ങള്‍ വിശ്വസിച്ചു വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സപ്ലൈകോ ജനറല്‍ മാനേജര്‍ മുന്നറിയിപ്പ് നല്കി.
www.supplycokerala.com ആണ് സപ്ലൈകോയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഫേസ്ബുക്ക് പേജ്: https://www. facebook. com/Supplycoofficial, ഫോണ്‍: 0484 2205165.