മഴയൊതുങ്ങി; വെള്ളക്കൊഴുവ എത്തിത്തുടങ്ങി
Wednesday, July 9, 2025 6:20 AM IST
വൈപ്പിൻ: മഴയൊതുങ്ങി വെയിൽ കണ്ടുതുടങ്ങിയതോടെ തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളങ്ങൾക്ക് വെള്ളക്കൊഴുവ കിട്ടിത്തുടങ്ങി. സാധാരണ മൺസൂൺ കാലത്തിന്റെ തുടക്കത്തിൽത്തന്നെ തീരത്തു വെള്ളക്കൊഴുവ സാന്നിധ്യം കാണാറുള്ളതാണ്.
എന്നാൽ ഇക്കുറി മഴ കനത്തതോടൊപ്പം തന്നെ കപ്പലപകടത്തിൽ നേരിട്ട പാരിസ്ഥിതിക പ്രശ്നങ്ങളും മൂലം ആദ്യം കൊഴുവക്കൂട്ടം തീരത്തുനിന്ന് മാറിപ്പോയെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്.