അഡ്മിറ്റ് കാർഡ് ലഭ്യമാക്കി
Wednesday, July 9, 2025 6:20 AM IST
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലും കോഴിക്കോട് സ്വാശ്രയ കോളജായ കോഴിക്കോട് മിംസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എംഎസ്സി (എംഎൽടി) കോഴ്സിന്റെ പ്രവേശനപരീക്ഷ 12ന് നടക്കും.
അപേക്ഷകർക്ക് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താത്കാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.