പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Wednesday, July 9, 2025 6:44 AM IST
കൊച്ചി: മതവിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിന് അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. മതസ്പർധയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രത്യേക വിഭാഗത്തിനെതിരേ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. ഈ കേസിലെ ജാമ്യം റദ്ദാക്കാനാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മതവിദ്വേഷപ്രസംഗം ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥകളുടെ ലംഘനമടക്കം ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് പി. ഗോപിനാഥ് പി.സി. ജോര്‍ജിന്റെ വിശദീകരണം തേടി.