കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് മു​​​ന്‍ നാ​​​ട്ടു​​​രാ​​​ജാ​​​ക്ക​​​ന്മാ​​​ര്‍ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ക്കു​​​മു​​​ള്ള പെ​​​ന്‍ഷ​​​ന്‍ വാ​​​ങ്ങു​​​ന്ന​​​ത് 817 പേ​​​ര്‍. 2025 മാ​​​ര്‍ച്ച് വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​ര​​​മാ​​​ണി​​​ത്. ഒ​​​രു​​​കാ​​​ല​​​ത്ത് കേ​​​ര​​​ളം ഭ​​​രി​​​ച്ചി​​​രു​​​ന്ന നാ​​​ട്ടു​​​രാ​​​ജാ​​​ക്ക​​​ന്മാ​​​ര്‍ക്കാ​​​യി പ്ര​​​തി​​​മാ​​​സം 3,000 രൂ​​​പ വീ​​​ത​​​മാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ പെ​​​ന്‍ഷ​​​ന്‍ ന​​​ല്‍കു​​​ന്ന​​​ത്.

ഇ​​​തു​​​പ്ര​​​കാ​​​രം മാ​​​സം 24.51 ല​​​ക്ഷം രൂ​​​പ​​​യും വ​​​ര്‍ഷം 2.94 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് മു​​​ന്‍ നാ​​​ട്ടു​​​രാ​​​ജാ​​​ക്ക​​​ന്മാ​​​ര്‍ക്കും കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്കു​​​മു​​​ള്ള പെ​​​ന്‍ഷ​​​ന്‍ ഇ​​​ന​​​ത്തി​​​ലേ​​​ക്കാ​​​യി നീ​​​ക്കിവ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 1949 ജൂ​​​ലൈ ഒ​​​ന്നു​​​മു​​​ത​​​ല്‍ തി​​​രു​​​വ​​​താം​​​കൂ​​​ര്‍-​​​കൊ​​​ച്ചി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​യോ​​​ജ​​​ന​​​ത്തി​​​ന് മു​​​മ്പു​​​ത​​​ന്നെ രാ​​​ജ​​​കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു സ​​​ര്‍ക്കാ​​​രി​​​ലേ​​​ക്ക് മു​​​ത​​​ല്‍ക്കൂ​​​ട്ടി​​​യ സ്വ​​​ത്തു​​​വ​​​ക​​​ക​​​ള്‍ക്കു പ​​​ക​​​ര​​​മാ​​​യി ഈ ​​​കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്കു പെ​​​ന്‍ഷ​​​ന്‍ ന​​​ല്‍കി​​​വ​​​ന്നി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പെ​​​ന്‍ഷ​​​ന്‍ കൈ​​​പ്പ​​​റ്റി വ​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്കാ​​​ണ് ഫാ​​​മി​​​ലി ആ​​​ന്‍ഡ് പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ പെ​​​ന്‍ഷ​​​ന്‍ ന​​​ല്‍കു​​​ന്ന​​​ത്.


1957ലെ ​​​പെ​​​ന്‍ഷ​​​ന്‍ പേ​​​മെ​​​ന്‍റ് ഓ​​​ര്‍ഡ​​​ര്‍ പ്ര​​​കാ​​​ര​​​മാ​​​ണ് ഫാ​​​മി​​​ലി ആ​​​ന്‍ഡ് പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ പെ​​​ന്‍ഷ​​​ന്‍ പ​​​ണ​​​മാ​​​യി ന​​​ല്‍കി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ല്‍ പ്ര​​​തി​​​മാ​​​സം 7.80 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 3,000 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍ത്തി​​​യ​​​ത് 2011 ലാ​​​ണ്. 2011 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ല്‍ ഇ​​​തി​​​ന് മു​​​ന്‍കാ​​​ല പ്രാ​​​ബ​​​ല്യ​​​വു​​​മു​​​ണ്ട്. ഇ​​​തു​​​പ്ര​​​കാ​​​രം 2017 ഒ​​​ക്ടോ​​​ബ​​​ര്‍ 29 വ​​​രെ ന​​​ല്‍കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന 13.47 കോ​​​ടി രൂ​​​പ കൊ​​​ടു​​​ത്തു​​​തീ​​​ര്‍ത്തു. വാ​​​ര്‍ഷി​​​ക മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ക്കാ​​​ത്ത 74 പേ​​​രു​​​ടെ പെ​​​ന്‍ഷ​​​ന്‍ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍ത്തി​​​വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ര്‍ത്ത​​​ക​​​നാ​​​യ രാ​​​ജു വാ​​​ഴ​​​ക്കാ​​​ല​​​യ്ക്ക് ല​​​ഭി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

പെ​​​ന്‍ഷ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ ജി​​​ല്ല ക​​​ള​​​ക്ട​​​ര്‍മാ​​​ര്‍ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കും. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പെ​​​ന്‍ഷ​​​ന്‍ ന​​​ല്‍കു​​​ന്ന​​​ത്.