കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും: ടി.പി. രാമകൃഷ്ണന്
Wednesday, July 9, 2025 6:44 AM IST
കോഴിക്കോട്: ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. ജീവനക്കാര്‍ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
മാനേജ്മെന്റിനാണ് ജീവനക്കാര്‍ പണിമുടക്ക് നോട്ടീസ് നല്‍കിയത്. കെഎസ്ആര്‍ടിസി ബസുകളൊന്നും ഇന്ന് റോഡില്‍ ഇറങ്ങില്ല. സമരത്തെ ദുര്‍ബലപ്പെടുത്തുന്നതാണു മന്ത്രി ഗണേഷ്കുമാറിന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.