ആർഎസ്എസ് തിട്ടൂരം നടപ്പാക്കാൻ അനുവദിക്കില്ല: എം.വി. ഗോവിന്ദൻ
Wednesday, July 9, 2025 6:44 AM IST
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്എസിന്റെ തിട്ടൂരം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർവകലാശാല ആസ്ഥാനത്ത് സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ അഭിവാദ്യം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു.
ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ കേരളത്തിലെ വിദ്യാർഥി സമൂഹം അനുവദിക്കില്ല. വിസിക്കെതിരേ തുടർന്നും പ്രക്ഷോഭങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.