ഇമ്പ്രെസാരിയോ മിസ് കേരള: 12 വരെ അപേക്ഷിക്കാം
Wednesday, July 9, 2025 6:20 AM IST
കൊച്ചി: ഇമ്പ്രെസാരിയോ മിസ് കേരള 2025 മത്സരത്തിലേക്ക് അപേക്ഷകൾ അയയ്ക്കേണ്ട അവസാന തീയതി ഈ മാസം 12 ആണ്. 18നും 25നും മധ്യേ പ്രായമുള്ള അഞ്ചടി മൂന്നിഞ്ച് ഉയരത്തിൽ കുറയാത്ത, അവിവാഹിതർക്ക് അപേക്ഷിക്കാം.
മത്സരാർഥിയുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും മലയാളിയായിരിക്കണം. അപേക്ഷകൾ https://miss kerala.org.in എന്ന വെബ്സൈറ്റിലൂടെ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 858993- 9922 എന്ന നമ്പറിൽ ബന്ധപ്പെടണം.