ഇക്കോടൂറിസം :പ്രവേശന ടിക്കറ്റുകൾ വീട്ടിലിരുന്നു ബുക്ക് ചെയ്യാം
Wednesday, July 9, 2025 6:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എണ്‍പതോളം ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ഇനി വീട്ടിലിരുന്നു ബുക്ക് ചെയ്യാം. കേരള വനം വകുപ്പിന്റെ പുതിയ കേന്ദ്രീകൃത ഇക്കോടൂറിസം വെബ് പോർട്ടലായ ecotourism.forest.kerala. gov.in വഴിയാണ് ബുക്ക് ചെയ്യാനാവുക. വ്യത്യസ്ത പാക്കേജുകൾ, കാൻസലേഷൻ, റീഫണ്ട് സൗകര്യം, ഉപഭോക്തൃ സേവനം, വനശ്രീ ഉത്പന്നങ്ങളുടെ വാങ്ങൽ എന്നിവയൊക്കെ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ സാധ്യമാകും.
ടീസർ ടെക്നോളജീസ്, സംസ്ഥാന വന വികസന ഏജൻസി എന്നിവയുടെ സഹകരണത്തോടെയാണ് പോർട്ടലിന്റെ സാങ്കേതിക സമന്വയം സാധ്യമാക്കിയത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കി പോർട്ടലിന്റെ രണ്ടാം ഘട്ട നവീകരണവും വനം വകുപ്പ് ആലോചിക്കുന്നുണ്ട്.