എംകെടിഎ വാര്‍ഷിക സമ്മേളനം
Wednesday, July 9, 2025 6:20 AM IST
കൊച്ചി: കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷന്റെ (എംകെടിഎ) 29-ാമത് വാര്‍ഷിക സമ്മേളനം തഞ്ചാവൂരിൽ നടന്നു. തഞ്ചാവൂർ അനിത പാര്ഥിപന് ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ എംകെടിഎ പ്രസിഡന്റ് അനി ഹനീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീപ് കുമാര്‍, ട്രഷറര്‍ കെ.ആര്. ആനന്ദ്, എസ്. പ്രദീപ്, ജോജോ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.