അ​​​നു​​​മോ​​​ൾ ജോ​​​യ്

ക​​​ണ്ണൂ​​​ര്‍: റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​യെ​​​ങ്കി​​​ലും അ​​​രി​​​ വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങാ​​​ൻ ഇ​​​നി​​​യും കാ​​​ത്തി​​​രി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്ത് 60 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ഈ ​​​മാ​​​സ​​​ത്തെ അ​​​രി​​ വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. ഡി​​​സം​​​ബ​​​റി​​​ലെ വി​​​ഹി​​​ത​​​ത്തി​​​ല്‍ ബാ​​​ക്കി​​​യു​​​ള്ള ധാ​​​ന്യ​​​ങ്ങ​​​ളാ​​​ണ് ഈ ​​​മാ​​​സം തു​​​ട​​​ക്ക​​​ത്തി​​​ല്‍ റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ലൂ​​​ടെ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. ജ​​​നു​​​വ​​​രി​​​യി​​​ലെ 40 ശ​​​ത​​​മാ​​​നം വി​​​ത​​​ര​​​ണം ന​​​ട​​​ക്കാ​​​നു​​​ണ്ട്.

കു​​​ടി​​​ശി​​​ക തു​​​ക ല​​​ഭി​​​ക്കാ​​​താ​​​യ​​​തോ​​​ടെ എ​​​ഫ്സി​​​ഐ ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ല്‍​നി​​​ന്നു സ​​​പ്ലൈ​​​കോ​​​യു​​​ടെ എ​​​ന്‍​എ​​​ഫ്എ​​​സ്എ ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ലേ​​​ക്കും അ​​​വി​​​ടെ​​​നി​​​ന്നു റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ലേ​​​ക്കും അ​​​രി ലോ​​​റി​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ ഒ​​​ന്നു​​​മു​​​ത​​​ൽ സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​തോ​​​ടെ റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ളി​​​ലൊ​​​ന്നും സാ​​​ധ​​​ന​​​ങ്ങ​​​ളെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച അ​​​വ​​​രു​​​ടെ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും തി​​​ങ്ക​​​ളാ​​​ഴ്ച റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​തോ‌​​​ടെ ക​​​ട​​​ക​​​ളി​​​ലൊ​​​ന്നും സാ​​​ധ​​​ന​​​ങ്ങ​​​ളെ​​​ത്തി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല.


നി​​​ല​​​വി​​​ൽ സ​​​ബ്സി​​​ഡി ഇ​​​ന​​​ത്തി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ആ​​​ട്ട, ഗോ​​​ത​​​മ്പ്, മ​​​ട്ട​​​യ​​​രി തു‌​​​ട​​​ങ്ങി എ​​​ല്ലാം തീ​​​ർ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് 14,014 റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ‌ റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ളി​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും ദി​​​നം​​​പ്ര​​​തി അ​​​ന്പ​​​തി​​​ന​​​ടു​​​ത്ത് റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​യ മു​​​ന്നൂ​​​റോ​​​ളം ക​​​ട​​​ക​​​ളി​​​ൽ താ​​​ഴെ മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ വി​​​ത​​​ര​​​ണം ന​​​ട​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ളി​​​ലും സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ ഒ​​​രു മാ​​​സ​​​ത്തോ​​​ളം കാ​​​ത്തി​​​രി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ്. അ​​​ടു​​​ത്ത മാ​​​സം പ​​​കു​​​തി​​​യോ​​​ടെ മാ​​​ത്ര​​​മേ ജ​​​നു​​​വ​​​രി മാ​​​സ​​​ത്തെ അ​​​രി വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കൂ​​​വെ​​​ന്ന് റേ​​​ഷ​​​ൻ​​​ക​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ഈ ​​​മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​തെ വ​​​ന്നാ​​​ൽ അ​​​ടു​​​ത്ത​​​മാ​​​സം ന​​​ല്കാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​വും പൊ​​​തു​​​വി​​​ത​​​ര​​​ണ​​​വ​​​കു​​​പ്പ് ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്.