ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം
Wednesday, January 29, 2025 1:53 AM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ ഭവനരഹിതരായ അംഗങ്ങൾക്കായി ഭവന നിർമാണ പദ്ധതി സർക്കാർ നിബന്ധനകൾക്കു വിധേയമായി നടപ്പിലാക്കുന്നു.
പദ്ധതിയിലേക്കുള്ള അപേക്ഷാ ഫോമുകൾ ഫെബ്രുവരി ഒന്നാം തീയതി മുതൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകൾ വഴി വിതരണം ചെയ്യും.
പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾക്കൊപ്പം മാർച്ചു മാസം 31 ന് മുമ്പായി ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകളിൽ സമർപ്പിക്കണമെന്നു സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി അതത് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളുമായി ബന്ധപ്പെടാം.