സിപിഎം ഭീഷണി; ജീവനക്കാർ പ്രതിഷേധിച്ചു
Wednesday, January 29, 2025 1:53 AM IST
കണ്ണൂർ: പിണറായി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നരോപിച്ച് ജീവനക്കാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.
പാതയോരത്തെ കൊടിതോരണങ്ങൾ എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണു പ്രശ്നം ഉടലെടുത്തത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊടിതോരണങ്ങളും പ്രചാരണ സാമഗ്രികളും എടുത്തുമാറ്റിയിരുന്നു. ഇതിനെതിരെ സിപിഎം നേതാക്കൾ പഞ്ചായത്ത് ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.