ഹൈക്കോടതി പ്ലീഡർമാരുടെ വേതനം ഉയർത്തി
Wednesday, January 29, 2025 3:40 AM IST
തിരുവനന്തപുരം: ഹൈക്കോടതിയിലെ ഗവ. സ്പെഷൽ പ്ലീഡർ, സീനിയർ ഗവ. പ്ലീഡർ, ഗവ. പ്ലീഡർ എന്നിവരുടെ മാസവേതനം ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു.
സ്പെഷൽ പ്ലീഡർക്ക് 1.50ലക്ഷം, സീനിയർ ഗവ. പ്ലീഡർക്ക് 1.4 ലക്ഷം, ഗവ. പ്ലീഡർക്ക് 1.25 ലക്ഷം എന്ന നിരക്കിലാണു വർധിപ്പിച്ചത്.
വേതന വർധനനയ്ക്ക് 2022 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകി കുടിശിക അനുവദിക്കും.