കൊ​​​​ച്ചി: ക​​​​വ​​​​യി​​​​ത്രി സി​​​​സ്റ്റ​​​​ര്‍ മേ​​​​രി​ ബ​​​​നീ​​​​ഞ്ഞ​​​​യു​​​​ടെ (മേ​​​​രി ജോ​​​​ണ്‍ തോ​​​​ട്ടം) 40-ാം ച​​​​ര​​​​മ വാ​​​​ര്‍​ഷി​​​​കം പി​​​​ഒ​​​​സി​​​​യി​​​​ലെ വാ​​​​ങ്മ​​​​യ​​​​ത്തി​​​​ല്‍ ആ​​​​ച​​​​രി​​​​ക്കും. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ‘സി​​​​സ്റ്റ​​​​ര്‍ മേ​​​​രി ബ​​​​നീ​​​​ഞ്ഞ​​​​യു​​​​ടെ കാ​​​​വ്യ​​​​ലോ​​​​കം’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി​​​​യു​​​​ള്ള കൊ​​​​ളോ​​​​ക്കി​​​​യം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

15ന് ​​​​വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​​ന് എ​​​​ഴു​​​​ത്തു​​​​കാ​​​​രി​​​​യും നി​​​​രൂ​​​​പ​​​​ക​​​​യു​​​​മാ​​​​യ ഡോ.​​​​ര​​​​തി മേ​​​​നോ​​​​ന്‍ കൊ​​​​ളോ​​​​ക്കി​​​​യം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ഡോ. ​​​​മാ​​​​ത്യു ഇ​​​​ല​​​​ഞ്ഞി, പ്ര​​​​ഫ. വി.​​​ജി. ത​​​​മ്പി, സി​​​​സ്റ്റ​​​​ര്‍ ​ഡോ.​ ​​​നോ​​​​യേ​​​​ല്‍ റോ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ മേ​​​​രി ബ​​​​നീ​​​​ഞ്ഞ​​​​യു​​​​ടെ കാ​​​​വ്യ​​​​ലോ​​​​ക​​​​ത്തെ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കും.


കാ​​​​ല്പ​​​​നി​​​​ക കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ചാ​​​​രു​​​​ത​​​​ക​​​​ളെ കാ​​​​വ്യ ഭാ​​​​വ​​​​ങ്ങ​​​​ളി​​​​ലി​​​​ണ​​​​ക്കി​​​​ച്ചേ​​​​ര്‍​ത്ത് മ​​​​ല​​​​യാ​​​​ള കാ​​​​വ്യ​​​​ലോ​​​​ക​​​​ത്തി​​​​നു ന​​​​ല്‍​കി​​​​യ എ​​​​ഴു​​​​ത്തു​​​​കാ​​​​രി​​​​യാ​​​​ണ് സി​​​​സ്റ്റ​​​​ര്‍ മേ​​​​രി ബ​​​​നീ​​​​ഞ്ഞ.