ഗൈനക്കോളജി വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം
Sunday, July 13, 2025 1:11 AM IST
തൃശൂർ: ഗൈനക്കോളജി വിദഗ്ധരുടെ 15-ാം രാജ്യാന്തര സമ്മേളനം ടോഗ്സിക്കോണ് 25നു ഹയാത്ത് റീജൻസിയിൽ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി ശസ്ത്രക്രിയകളുടെ തത്സമയ പ്രദർശനം നടത്തി.
സമ്മേളനം കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സംസ്ഥാന പ്രസിഡന്റ് ഡോ. സുചിത്ര സുധീർ ഉദ്ഘാടനം ചെയ്തു. തൃശൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. ബിന്ദു മേനോൻ അധ്യക്ഷത വഹിച്ചു.
ഡോ. വി.പി. പൈലി മുഖ്യപ്രഭാഷണം നടത്തി. റോയൽ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് കേരള ചാപ്റ്റർ സെക്രട്ടറി ഡോ. ഷമീമ അൻവർ സാദത്ത്, ഡോ. സി.ആർ. രശ്മി, ഡോ. നിർമൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മുതിർന്ന 15 ഗൈനക്കോളജിസ്റ്റുകളെ ആദരിച്ചു.