ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടി 14ന് കണ്ണൂരില്‍
Saturday, July 12, 2025 2:46 AM IST
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് നടത്തുന്ന അനുസ്മരണ പരിപാടി 14ന് കണ്ണൂര്‍ കല്യാശേരിയില്‍ ആരംഭിക്കും.
അനുസ്മരണ പരിപാടി തുടര്‍ദിവസങ്ങളില്‍ വിവിധ ജില്ലകളിലും സംഘടിപ്പിക്കും. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനുസ്മരണത്തിന്റെ ഭാഗമായി നടക്കും.
18ന് പുതുപ്പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. ആന്റിഡ്രഗ് കാമ്പയിനിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് ആരംഭിക്കുന്ന ടറഫ് 18ന് പുതുപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യും. 19ന് വയാനാട്ടില്‍ ഒരു കുടുംബത്തിന് നിര്‍മിച്ച വീട് ടി. സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ കൈമാറും.
21ന് കോഴിക്കോട് ജില്ലയില്‍ മൂന്നിടങ്ങളിലായി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ആരംഭിക്കുന്ന ഡയാലിസിസ് ബ്ലോക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.
19, 20 തീയതികളിലായി ഉമ്മന്‍ചാണ്ടി അനുസ്മരണ ക്രിക്കറ്റ് ടൂര്‍ണമെന്റും പുതുപ്പള്ളിയില്‍ സംഘടിപ്പിക്കുമെന്ന് ചാണ്ടി ഉമ്മന്‍ അറിയിച്ചു.