ശശിക്കു സ്വാഗതം: വി.കെ. ശ്രീകണ്ഠൻ
Sunday, July 13, 2025 12:02 AM IST
പാലക്കാട്: സിപിഎം നേതാവ് പി.കെ. ശശിയെ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്യുന്നതായി വി.കെ. ശ്രീകണ്ഠൻ എംപി. പി.കെ. ശശിയടക്കം നിരവധി നേതാക്കൾക്കു സിപിഎമ്മിൽ അതൃപ്തിയുണ്ട്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കു കടന്നുവരാൻ ഇത്തരക്കാർക്കു യാതൊരു വിലക്കുമില്ല. നേതാക്കളെ കാണുന്പോൾ സൗഹൃദസംഭാഷണം മാത്രമല്ല, രാഷ്ട്രീയവും സംസാരിക്കാറുണ്ടെന്നും വി.കെ. ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.