വിദ്യാർഥികളുടെ യുഐഡി ഓൺലൈനായി തിരുത്താൻ 16 വരെ അവസരം
Saturday, July 12, 2025 1:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തസ്തികനിർണയത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ യുഐഡി ഓൺലൈനായി തിരുത്താൻ ഈ മാസം 16 വരെ അവസരം.
എല്ലാ ക്ലാസുകളിലെയും വിദ്യാർഥികളുടെ പേരിലെ മൂന്ന് അക്ഷരം വരെയുള്ള തെറ്റുകൾ ഓൺലൈനായി തിരുത്താം.
ഒന്നാംക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ ജനനത്തീയതിയിലെ മാസവും ദിവസവും തെറ്റായിട്ടാണ് രേഖപ്പെടുത്തിയതെങ്കിൽ അതും ഓൺലൈനായി തിരുത്താം.