ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു: ഹൈബി ഈഡന്
Sunday, July 13, 2025 2:46 AM IST
കൊച്ചി: കാനഡയില്‍ മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ജന്മനാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായി ഹൈബി ഈഡന് എംപി അറിയിച്ചു.
കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ ചുമതല വഹിക്കുന്ന ചിന്മോയ് നായികുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിവരികയാണെന്നും ഹൈബി പറഞ്ഞു. മൃതദേഹം എംബാം ചെയ്യുന്നതിനു ഫ്യൂണറല്‍ ഹോമിലേക്കു മാറ്റിയിട്ടുണ്ട്.
അടുത്ത ആഴ്ച ആദ്യം മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വിമാനം ബുക്ക് ചെയ്യാന്‍ ഫ്യൂണറല്‍ ഹോമിന് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നു കോണ്‍സല്‍ ഗിരീഷ് ജുനേജ അറിയിച്ചതായും എംപി പറഞ്ഞു.