മുനന്പം ഭൂസമരത്തിനു പിന്തുണയുമായി സ്റ്റീഫൻ ജോർജ്
Sunday, July 13, 2025 2:46 AM IST
ചെറായി: മുനമ്പം ഭൂസമരത്തിന്റെ 273-ാം ദിവസമായ ഇന്നലെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് സമരപ്പന്തലിൽ എത്തി.
കേരളത്തിന്റെ മനഃസാക്ഷി മുനമ്പം തീരദേശ ജനതയോടൊപ്പമാണെന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ മുനമ്പം പ്രശ്നപരിഹാരത്തിനായി കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി ശ്രമം നടത്തുമെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.
പാർട്ടി സെക്രട്ടറി ടോമി കെ. തോമസ്, എം.എം. ഫ്രാൻസിസ്, അഡ്വ. വി.വി. ജോഷി, ജോയ് മുളവരിക്കൽ, ഡെൻസൺ ജോർജ്, ജോസി പി. തോമസ്, ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി തുടങ്ങിയവർ പ്രസംഗിച്ചു.