സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക തേടി അപേക്ഷ
Saturday, July 12, 2025 2:46 AM IST
കൊച്ചി: ജെഎസ്കെ സിനിമാവിവാദത്തിനിടെ സെന്‍സര്‍ ബോര്‍ഡിനോടു ദൈവങ്ങളുടെ പട്ടിക നല്കാന് ആവശ്യപ്പെട്ടു വിവരാവകാശ അപേക്ഷ.
ആണ് ദൈവങ്ങളുടെയും പെണ് ദൈവങ്ങളുടെയും പട്ടിക വേണമെന്ന കൗതുകകരമായ ആവശ്യവുമായി അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നത്. തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്കു പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതിനുവേണ്ടിയാണ് പട്ടിക ആവശ്യപ്പെട്ടതെന്ന് ഹരീഷ് പറയുന്നു.
സുരേഷ് ഗോപിയും അനുപമ പരമേശ്വരനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന "ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണു ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയിരിക്കുന്നത്.
ജാനകി എന്നതു ദൈവത്തിന്റെ പേരാണെന്നാണു സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ആ നിഗമനത്തിലേക്ക് സെന്‍സര്‍ ബോര്‍ഡ് എത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഉറവിടം വ്യക്തമാക്കണമെന്നും ഹരീഷ് ആവശ്യപ്പെടുന്നു.
സെന്‍സര്‍ ബോര്‍ഡിന്റെ കൈവശമുള്ള ദൈവങ്ങളുടെ പട്ടിക വേണമെന്നും ഹരീഷ് ആവശ്യപ്പെടുന്നു. ഇതില്‍ ആണ് ദൈവങ്ങളെത്ര, പെണ് ദൈവങ്ങളെത്ര എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഹരീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.