യുകെ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയവര്‍ക്കായി ക്ലാസ്
Sunday, July 13, 2025 12:02 AM IST
കൊച്ചി: യുകെയിലെ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയിട്ടുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രിട്ടീഷ് കൗണ്‍സില്‍ ഓണ്‍ലൈനായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നു.
29ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ക്ലാസ്. യുകെയിലെ പഠനവും ജീവിതവും വിജയകരവും ഫലപ്രദവുമാക്കുന്നതിനാവശ്യമായ തയാറെടുപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ക്ലാസില്‍ ലഭിക്കുക.
യുകെ സര്‍വകലാശാലകളില്‍നിന്നും ഇമിഗ്രേഷന്‍ വകുപ്പില്‍നിന്നുമുള്ള പ്രതിനിധികള്‍ക്കു പുറമെ യുകെയില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്വാര്ഥികളും പഠനം പൂര്‍ത്തിയാക്കിയവരും വീസയ്ക്ക് അപേക്ഷിക്കുന്ന വിധം, താമസ സൗകര്യങ്ങള്‍, സുരക്ഷ, ചികിത്സാസൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.
ക്ലാസില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിശദാംശങ്ങള്‍ക്കുമായി pre-departure briefing/ British Council എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.