തെരഞ്ഞെടുപ്പ് സമയത്തുതന്നെ നടത്തും: മന്ത്രി
Sunday, February 16, 2020 1:19 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്തു തന്നെ നടത്താനാകുമെന്നു മന്ത്രി എ.സി. മൊയ്തീൻ.പത്രസമ്മേളനത്തിനിടെ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് വൈകേണ്ടിവരില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത രീതിയിലാണ് വാർഡ് വിഭജിച്ചിട്ടുള്ളത്. ഇതറിയാമായിരുന്നിട്ടും തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനാണ് പ്രതിപക്ഷം കേസിനു പോയതെന്നും മന്ത്രി ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങൾ ഇതേവരെ 54 ശതമാനം തുക വിനിയോഗിച്ചതായി മന്ത്രി പറഞ്ഞു.