പാ​​ർ​​ട്ടി​​വ​​ള​​ർ​​ത്ത​​ലും ശ​​ത്രു​​സം​​ഹാ​​ര​​വും ക​​സേ​​ര​​സം​​ര​​ക്ഷ​​ണ​​വും രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ മു​​ഖ്യ അ​​ജ​​ൻ​​ഡ​​യാ​​യ കാ​​ല​​ത്ത് ചോ​​ദ്യം പ​​ട​​രു​​ക​​യാ​​ണ്. “ന​​മ്മ​​ൾ ഏ​​തു ലോ​​ക​​ത്താ​​ണ് ജീ​​വി​​ക്കു​​ന്ന​​ത്?” പ​​ക്ഷേ, അ​​തി​​ന്‍റെ ഉ​​ത്ത​​രം അ​​ന​​ധി​​വി​​ദൂ​​ര​​ഭാ​​വി​​യി​​ൽ ‘ഗാം​​ഗ്സ്റ്റ​​ർ സ്റ്റേ​​റ്റ്’ എ​​ന്നാ​​ക​​രു​​ത്.

“കൊ​​ല​​യാ​​ളി​​ക​​ൾ വീ​​ര​​നാ​​യ​​ക​​രാ​​കു​​ന്നു, വെ​​ടി​​വ​​ച്ച​​വ​​ർ അ​​റ​​സ്റ്റി​​നു​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് അ​​ഭി​​മു​​ഖം ന​​ൽ​​കു​​ന്നു, ലോ​​റ​​ൻ​​സ് ബി​​ഷ്ണോ​​യി ജ​​യി​​ലി​​ൽ സു​​ര​​ക്ഷി​​ത​​നും സം​​ര​​ക്ഷി​​ത​​നു​​മാ​​യി​​രു​​ന്ന് ത​​ന്‍റെ നീ​​ച​​മാ​​യ ക​​ച്ച​​വ​​ടം തു​​ട​​രു​​ന്നു. ന​​മ്മ​​ൾ ഏ​​തു ലോ​​ക​​ത്താ​​ണ് ജീ​​വി​​ക്കു​​ന്ന​​ത്?” മു​​ൻ ലോ​​ക്സ​​ഭാം​​ഗം പ്രി​​യ ന​​ർ​​ഗീ​​സ് ദ​​ത്ത് ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​മു​​ന്പ് എ​​ക്സി​​ൽ കു​​റി​​ച്ച വാ​​ക്കു​​ക​​ളാ​​ണി​​ത്.

ഗു​​ണ്ട​​ക​​ളും മ​​യ​​ക്കു​​മ​​രു​​ന്നു വി​​ത​​ര​​ണ​​ക്കാ​​രും രാ​​ഷ്‌​​ട്രീ​​യ കു​​റ്റ​​വാ​​ളി​​ക​​ളും സ​​മൂ​​ഹ​​ഗാ​​ത്ര​​ത്തെ നി​​ര​​ന്ത​​രം രോ​​ഗാ​​തു​​ര​​മാ​​ക്കു​​ന്ന കാ​​ഴ്ച​​യാ​​ണ് രാ​​ജ്യ​​ത്തെ​​ങ്ങും കാ​​ണു​​ന്ന​​ത്. കോ​​ടി​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ ചോ​​ദി​​ക്കു​​ക​​യോ അ​​തി​​ലേ​​റെ പേ​​ർ മ​​ന​​സി​​ൽ കൊ​​ണ്ടു​​ന​​ട​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന ചോ​​ദ്യ​​മാ​​ണി​​ത്. “ന​​മ്മ​​ൾ ഏ​​തു ലോ​​ക​​ത്താ​​ണ് ജീ​​വി​​ക്കു​​ന്ന​​ത്?”

പ്രി​​യ​​യു​​ടെ വാ​​ക്കു​​ക​​ൾ മും​​ബൈ അ​​ധോ​​ലോ​​ക​​വി​​ല്ല​​ൻ ലോ​​റ​​ൻ​​സ് ബി​​ഷ്ണോ​​യി​​യും സം​​ഘ​​വും ന​​ട​​ത്തു​​ന്ന അ​​ഴി​​ഞ്ഞാ​​ട്ട​​ത്തെ അ​​വ​​ലം​​ബി​​ച്ചു​​ള്ള​​താ​​ണ്. ബി​​ഷ്ണോ​​യി സം​​ഘം വെ​​ടി​​വ​​ച്ചു​​കൊ​​ന്ന മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ന്‍​മ​​ന്ത്രി​​യും എ​​ന്‍​സി​​പി അ​​ജി​​ത് പ​​വാ​​ര്‍പ​​ക്ഷ നേ​​താ​​വു​​മാ​​യ ബാ​​ബ സി​​ദ്ദി​​ഖി പ്രി​​യ​​യു​​ടെ കു​​ടും​​ബ​​വു​​മാ​​യി അ​​ടു​​ത്ത ബ​​ന്ധം പു​​ല​​ർ​​ത്തി​​യി​​രു​​ന്ന​​യാ​​ളാ​​ണ്.

അ​​തു​​കൊ​​ണ്ടു​​കൂ​​ടി​​യാ​​വാം പ്രി​​യ​​യു​​ടെ പ്ര​​തി​​ക​​ര​​ണം. ബി​​ഹാ​​റി​​ൽ​​നി​​ന്നു​​ള്ള എം​​പി പ​​പ്പു യാ​​ദ​​വി​​നും യൂ​​ട്യൂ​​ബി​​ൽ പ്ര​​ശ​​സ്ത​​നാ​​യ ആ​​ത്മീ​​യ പ്ര​​ഭാ​​ഷ​​ക​​ൻ 10 വ​​യ​​സു​​കാ​​ര​​ൻ അ​​ഭി​​ന​​വ് അ​​റോ​​റ​​യ്ക്കും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ബി​​ഷ്ണോ​​യി സം​​ഘ​​ത്തി​​ൽ​​നി​​ന്നു വ​​ധ​​ഭീ​​ഷ​​ണി​​യു​​ണ്ടാ​​യി. കൃ​​ഷ്ണ​​മൃ​​ഗ​​ത്തെ വേ​​ട്ട​​യാ​​ടി​​യ​​തി​​ന്‍റെ പേ​​രി​​ൽ ബോ​​ളി​​വു​​ഡ് താ​​രം സ​​ൽ​​മാ​​ൻ ഖാ​​നെ വ​​ധി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തും ഈ ​​സം​​ഘ​​മാ​​ണ്.

നി​​ര​​വ​​ധി കൊ​​ല​​പാ​​ത​​ക​​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ ബി​​ഷ്ണോ​​യി ജ​​യി​​ലി​​ൽ കി​​ട​​ന്നാ​​ണ് അ​​ധോ​​ലോ​​ക പ്ര​​വ​​ർ​​ത്ത​​നം തു​​ട​​രു​​ന്ന​​ത്. രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രു​​ടെ​​യും ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും സ​​ഹാ​​യ​​മി​​ല്ലാ​​തെ എ​​ങ്ങ​​നെ​​യാ​​ണ് ഒ​​രു കൊ​​ടും​കു​​റ്റ​​വാ​​ളി​​ക്ക് ജ​​യി​​ലി​​ൽ​​കി​​ട​​ന്നു​​കൊ​​ണ്ട് ഇ​​തൊ​​ക്കെ നി​​യ​​ന്ത്രി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത്? ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ വ​​ധ​​ക്കേ​​സ് പ്ര​​തി​​ക​​ളു​​ടെ പ​​രോ​​ളും ജ​​യി​​ലി​​ലെ സു​​ഖ​​ജീ​​വി​​ത​​വും ഓ​​ർ​​ക്കു​​ക.

ഒ​​രു വാ​​ർ​​ത്ത​പോ​​ലു​​മാ​​കാ​​തെ എ​​ത്ര​​യോ മ​​നു​​ഷ്യ​​രാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​കു​​ക​​യോ കൊ​​ല്ല​​പ്പെ​​ടു​​ക​​യോ ചെ​​യ്യു​​ന്ന​​ത്! പ​​ശു​​വി​​നെ കൊ​​ന്നെ​​ന്നോ പ​​ശു​​വി​​റ​​ച്ചി ക​​ഴി​​ച്ചെ​​ന്നോ ഉ​​ള്ള സം​​ശ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ പോ​​ലും എ​​ത്ര മ​​നു​​ഷ്യ​​രെ​​യാ​​ണ് പ​​ര​​സ്യ​​മാ​​യി ത​​ല്ലി​​ക്കൊ​​ന്ന​​ത്? ​​ന്യൂ​​നപ​​ക്ഷ മ​​ത​​ത്തി​​ൽ പെ​​ട്ട​​തി​​ന്‍റെ പേ​​രി​​ൽ മാ​​ത്രം നി​​ര​​വ​​ധി മ​​നു​​ഷ്യ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കി​​ര​​യാ​​കു​​ക​​യും ചെ​​യ്തു.

മ​​യ​​ക്കു​​മ​​രു​​ന്നു വ്യാ​​പാ​​രി​​ക​​ളെ​​യും ഗു​​ണ്ട​​ക​​ളെ​​യും നി​​യ​​ന്ത്രി​​ക്കാ​​ൻ ആ​​ർ​​ക്കും ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. യു​​പി​​യി​​ൽ നി​​ര​​വ​​ധി ഗു​​ണ്ട​​ക​​ൾ പോ​​ലീ​​സു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ലോ വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ലോ കൊ​​ല്ല​​പ്പെ​​ട്ടു. പ​​ക്ഷേ, ഭ​​രി​​ക്കു​​ന്ന പാ​​ർ​​ട്ടി​​യു​​മാ​​യി ബ​​ന്ധ​​മു​​ള്ള​​വ​​രെ തൊ​​ടി​​ല്ല. ന​​മ്മ​​ൾ ഏ​​തു ലോ​​ക​​ത്താ​​ണു ജീ​​വി​​ക്കു​​ന്ന​​ത്?

സി​​പി​​എം നേ​​താ​​വാ​​യ പി.​​പി. ദി​​വ്യ​​യെ തൊ​​ടാ​​തെ ര​ണ്ടാ​ഴ്ച പോ​​ലീ​​സ് ല​​ജ്ജാ​​ക​​ര​​മാ​​യ ഒ​​ളി​​ച്ചു​​ക​​ളി ന​​ട​​ത്തി​​യ കേ​​ര​​ള​​ത്തി​​ലി​​രു​​ന്നാ​​ണ് നാം ​​ഇ​​തു പ​​റ​​യു​​ന്ന​​ത്. പാ​​ർ​​ട്ടി​​ക്കാ​​ർ പ്ര​​തി​​സ്ഥാ​​ന​​ത്തു​​വ​​ന്നാ​​ൽ പോ​​ലീ​​സ് നോ​​ക്കു​​കു​​ത്തി​​യാ​​കും. പ്രാ​​ദേ​​ശി​​ക​​നേ​​താ​​ക്ക​​ളി​​ൽ പ​​ല​​രും അ​​ധി​​കാ​​ര​​വും സ​​ന്പ​​ത്തും​​കൊ​​ണ്ട് നാ​​ടു​​വാ​​ഴി​​ക​​ളാ​​യി.

സാ​​രി​​യു​​ടു​​ത്ത ധാ​​ർ​​ഷ്‌​​ട്യ​​മാ​​യ പി.​​പി. ദി​​വ്യ​​യ്ക്കു​​വേ​​ണ്ടി പാ​​ർ​​ട്ടി​​യു​​ടെ യു​​വ​​ജ​​ന​​സം​​ഘ​​​​ടന​​യി​​ലെ നേ​​താ​​ക്ക​​ൾ​​പോ​​ലും ന്യാ​​യീ​​ക​​ര​​ണം ന​​ട​​ത്തി​​യ​​ത് അ​​പ​​ച​​യ​​ത്തി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ ദൃ​​ഷ്‌​​ടാ​​ന്ത​​മാ​​യി. കോ​​ട​​തി​​യു​​ടെ ഇ​​ട​​പെ​​ട​​ലി​​ല്ലെ​​ങ്കി​​ൽ രാ​​ഷ്‌​​ട്രീ​​യ സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ ചെ​​ങ്കോ​​ട്ട​​ക​​ളി​​ൽ​​നി​​ന്നു പ​​ല ദി​​വ്യ​​രെ​​യും പു​​റ​​ത്തി​​റ​​ക്കാ​​നാ​​കി​​ല്ല. പാ​​ർ​​ട്ടി​​ബ​​ല​​മി​​ല്ലെ​​ങ്കി​​ൽ ദാ​​രു​​ണാ​​ന്ത്യ​​ത്തി​​നി​​ര​​യാ​​യ ക​​ണ്ണൂ​​രി​​ലെ മു​​ൻ എ​​ഡി​​എം ന​​വീ​​ൻ ബാ​​ബു​​വി​​നെ​​തി​​രേ നി​​യ​​മ​​വി​​രു​​ദ്ധ​​വും ക്രൂ​​ര​​വു​​മാ​​യ പ​​രാ​​മ​​ർ​​ശം ന​​ട​​ത്താ​​ൻ ദി​​വ്യ ധൈ​​ര്യ​​പ്പെ​​ടി​​ല്ല.


മ​​ര​​ണാ​​ന​​ന്ത​​ര​​വും അ​​പ​​കീ​​ർ​​ത്തി പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ ന​​ട​​ത്താ​​നും ക​​ള്ള​​ത്തെ​​ളി​​വു​​ക​​ളു​​ണ്ടാ​​ക്കാ​​നും ശ്ര​​മി​​ക്കു​​ക​​യു​​മി​​ല്ല. ഗു​​ണ്ട​​ക​​ളും മ​​യ​​ക്കു​​മ​​രു​​ന്ന് ഇ​​ട​​പാ​​ടു​​കാ​​രും രാ​​ഷ്‌​​ട്രീ​​യ കു​​റ്റ​​വാ​​ളി​​ക​​ളു​​മി​​ല്ലാ​​ത്ത മു​​ക്കോ മൂ​​ല​​യോ ക​​ണ്ടെ​​ത്താ​​ൻ കേ​​ര​​ള​​ത്തി​​ലും ബു​​ദ്ധി​​മു​​ട്ടാ​​യി. സാ​​മൂ​​ഹി​​ക​​വി​​രു​​ദ്ധ​​രാ​​യ കൗ​​മാ​​ര​​ക്കാ​​രെ​പോ​​ലും നി​​യ​​ന്ത്രി​​ക്കാ​​ൻ പോ​​ലീ​​സി​​നു ക​​ഴി​​യു​​ന്നി​​ല്ല. കാ​​പ്പാ ചു​​മ​​ത്തി നാ​​ടു​​ക​​ട​​ത്തു​​ന്ന ഗു​​ണ്ട​​ക​​ൾ ത​​ങ്ങ​​ളു​​ടെ സം​​സ്ഥാ​​ന​​വ്യാ​​പ​​ക ബ​​ന്ധ​​ങ്ങ​​ളു​​പ​​യോ​​ഗി​​ച്ച് വീ​​ണ്ടും കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ലേ​​ർ​​പ്പെ​​ടു​​ന്നു. ആ​​ർ​​ക്കാ​​ണ് പാ​​ർ​​ട്ടി ബ​​ന്ധ​​മു​​ള്ള​​തെ​​ന്ന് അ​​റി​​യാ​​ത്ത​​തി​​നാ​​ൽ ജ​​നം പ്ര​​തി​​ക​​ര​​ണം നി​​ർ​​ത്തി. പോ​​ലീ​​സു​​കാ​​ർ പ​​ണ്ടേ നി​​ഷ്ക്രി​​യ​​രാ​​യി.

2019ൽ ​​പീ​​റ്റ​​ർ ലൂ​​യി മൈ​​ബ​​ർ​​ഗ് എ​​ഴു​​തി​​യ പു​​സ്ത​​ക​​മാ​​ണ് ഗാം​​ഗ്സ്റ്റ​​ർ സ്റ്റേ​​റ്റ്. ആ​​ഫ്രി​​ക്ക​​ൻ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് എ​​യ്സ് മെ​​ഗ​​ഷൂ​​ളി​​ന്‍റെ അ​​ഴി​​മതി​​ക​​ളെ​​ക്കു​​റി​​ച്ചും കു​​റ്റ​​വാ​​ളി-​​ക​​ച്ച​​വ​​ട ബ​​ന്ധ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​മാ​​ണ് അ​​തി​​ൽ പ​​റ​​യു​​ന്ന​​ത്. വ​​ർ​​ണ​​വി​​വേ​​ച​​ന​​ത്തി​​നെ​​തി​​രേ ജ​​ന​​കോ​​ടി​​ക​​ളെ അ​​ണി​​നി​​ര​​ത്തി​​യ നെ​​ൽ​​സ​​ൺ മ​​ണ്ഡേ​​ല​​യെ​​പ്പോ​​ലു​​ള്ള​​വ​​ർ വ​​ള​​ർ​​ത്തി​​യ പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ അ​​പ​​ച​​യം. “ഗാം​​ഗ്സ്റ്റ​​ർ സ്റ്റേ​​റ്റ്: സി​​പി​​എ​​മ്മി​​ന്‍റെ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ ഉ​​യ​​ർ​​ച്ച​​യും വീ​​ഴ്ച​​യും’’ എ​​ന്ന പേ​​രി​​ൽ ഇ​​ന്ത്യ​​യി​​ൽ മ​​റ്റൊ​​രു പു​​സ്ത​​കം ഇ​​റ​​ങ്ങി.

മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ സൗ​​ർ​​ജ്യ ഭൗ​​മി​​ക് ര​​ചി​​ച്ച പു​​സ്ത​​കം, ബം​​ഗാ​​ളി​​ൽ 35 വ​​ർ​​ഷ​​ത്തെ ഭ​​ര​​ണ​​ത്തി​​നി​​ടെ ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി ന​​ട​​ത്തി​​യ ക്രൂ​​ര​​ത​​ക​​ളും അ​​ടി​​ച്ച​​മ​​ർ​​ത്ത​​ലു​​ക​​ളും ബൂ​​ത്ത് പി​​ടി​​ത്ത​​വു​​മൊ​​ക്കെ എ​​ണ്ണി​​യെ​​ണ്ണി പ​​റ​​യു​​ന്നു​​ണ്ട്. ജ​​ന​​മ​​ന​​സി​​ൽ​​നി​​ന്നു പൂ​​ർ​​ണ​​മാ​​യും തൂ​​ത്തെ​​റി​​യ​​പ്പെ​​ട്ട സി​​പി​​എ​​മ്മി​​നെ​​ക്കു​​റി​​ച്ച് എ​​സ്എ​​ഫ്ഐ-​​ഡി​​വൈ​​എ​​ഫ്ഐ നേ​​താ​​വാ​​യി​​രു​​ന്ന ര​​ജ​​ത് ലാ​​ഹി​​രി പ​​റ​​യു​​ന്ന സാ​​ക്ഷ്യ​​ങ്ങ​​ളാ​​ണ് പു​​സ്ത​​ക​​ത്തി​​ലു​​ള്ള​​ത്.

സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ​​യും സോ​​ഷ്യ​​ലി​​സ​​ത്തി​​ന്‍റെ​​യും ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ​​യും പാ​​വ​​ങ്ങ​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​ന്‍റെ​​യും മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളു​​യ​​ർ​​ത്തി​​യ​​വ​​ർ അ​​തി​​ന്‍റെ​​യെ​​ല്ലാം അ​​ന്ത​​ക​​രാ​​യി മാ​​റി​​യ അ​​ധി​​കാ​​ര രൂ​​പാ​​ന്ത​​രീ​​ക​​ര​​ണ​​ത്തെ ഒ​​രു പോ​​സ്റ്റ്മോ​​ർ​​ട്ടം ത​​ട്ടി​​ൽ കി​​ട​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് സൗ​​ർ​​ജ്യ ഭൗ​​മി​​ക്. ഒ​​രി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ വി​​ജ​​യി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന എ​​സ്എ​​ഫ്ഐ​​യു​​ടെ​​യും ഗു​​ണ്ടാ​​യി​​സ​​ത്തെ ന്യാ​​യീ​​ക​​രി​​ച്ചി​​രു​​ന്ന ഡി​​വൈ​​എ​​ഫ്ഐ​​യു​​ടെ​​യും പേ​​ക്കൂ​​ത്തു​​ക​​ൾ മ​​ഹാ​​വി​​പ്ല​​വ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണെ​​ന്നു സ്വ​​യം വി​​ശ്വ​​സി​​ച്ച ക​​മ്യൂ​​ണി​​സ്റ്റാ​​യി​​രു​​ന്ന ര​​ജ​​ത് ലാ​​ഹി​​രി. ഒ​​ടു​​വി​​ൽ, പാ​​ർ​​ട്ടി ചെ​​യ്തു​​കൂ​​ട്ടി​​യ തി​​ന്മ​​ക​​ളു​​ടെ ഭാ​​ഗം മാ​​ത്ര​​മാ​​യി​​രു​​ന്ന താ​​നെ​​ന്ന് അ​​യാ​​ൾ തി​​രി​​ച്ച​​റി​​യു​​ക​​യാ​​ണ്.

പാ​​ർ​​ട്ടി​​യും പോ​​ലീ​​സും സം​​ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ച്ച പി.​​പി. ദി​​വ്യ കേ​​ര​​ള​​ത്തി​​ലെ രാ​​ഷ്‌​​ട്രീ​​യ അ​​പ​​ച​​യ​​ത്തി​​ന്‍റെ ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും പു​​തി​​യ​​താ​​ണ്. അ​​വ​​ർ കു​​റ്റ​​വാ​​ളി​​യാ​​ണെ​​ങ്കി​​ലും അ​​ല്ലെ​​ങ്കി​​ലും പാ​​ർ​​ട്ടി, നി​​യ​​മ​​ത്തി​​നു വി​​ട്ടു​​കൊ​​ടു​​ക്ക​​ണ​​മാ​​യി​​രു​​ന്നു. കൊ​​ടി​​യ അ‍​ഴി​​മ​​തി​​യാ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്കു​​പോ​​ലും മ​​റു​​പ​​ടി പ​​റ​​യാ​​നാ​​കാ​​ത്ത സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ, കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നെ​​പ്പോ​​ലെ സ്വ​​ന്തം പാ​​ർ​​ട്ടി​​ക്കാ​​രു​​ടെ അ​​ഴി​​മ​​തി​​യും കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളും ഗു​​ണ്ടാ​മ​​നോ​​ഭാ​​വ​​വും ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കു​​ക​​യാ​​ണ്.

പാ​​ർ​​ട്ടി​​വ​​ള​​ർ​​ത്ത​​ലും ശ​​ത്രു​​സം​​ഹാ​​ര​​വും ക​​സേ​​ര​​സം​​ര​​ക്ഷ​​ണ​​വും രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ മു​​ഖ്യ അ​​ജ​​ൻ​​ഡ​​യാ​​യ കാ​​ല​​ത്ത് ചോ​​ദ്യം പ​​ട​​രു​​ക​​യാ​​ണ്. “ന​​മ്മ​​ൾ ഏ​​തു ലോ​​ക​​ത്താ​​ണ് ജീ​​വി​​ക്കു​​ന്ന​​ത്?” ​​പ​​ക്ഷേ, അ​​തി​​ന്‍റെ ഉ​​ത്ത​​രം അ​​ന​​തി​​വി​​ദൂ​​ര​​ഭാ​​വി​​യി​​ൽ ‘ഗാം​​ഗ്സ്റ്റ​​ർ സ്റ്റേ​​റ്റ്’ എ​​ന്നാ​​ക​​രു​​ത്.