ബുച്ചാറെസ്റ്റ് (റുമാനിയ): 2020 യൂറോ കപ്പിൽ സൂപ്പർ ടീമുകളായ ഫ്രാൻസ്, പോർച്ചുഗൽ, ജർമനി എന്നിവ ഒരു ഗ്രൂപ്പിൽ. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന് യൂറോ കപ്പുകൂടി സ്വന്തമാക്കാൻ ഗ്രൂപ്പ് ഘട്ടത്തിൽ മുതൽ വിയർപ്പൊഴുക്കേണ്ടിവരുമെന്നു ചുരുക്കം. ഗ്രൂപ്പ് എഫിലാണ് കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ പോർച്ചുഗലും മുൻ ചാന്പ്യന്മാരായ ഫ്രാൻസും ജർമനിയും ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ 2020 യൂറോ കപ്പിലെ മരണഗ്രൂപ്പായി എഫ് മാറി. ഇതോടെ പോൾ പോഗ്ബ x ക്രിസ്റ്റ്യാനോ റൊണാൾഡോ ഹെവിവെയ്റ്റ് താരപോരാട്ടത്തിനും വഴിയൊരുങ്ങി.
12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായാണ് 2020 യൂറോകപ്പ് നടക്കുക എന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലണ്ട്, ജർമനി, അസർബൈജാൻ, റഷ്യ, ഇറ്റലി, ഡെന്മാർക്ക്, റുമാനിയ, ഹോളണ്ട്, റിപ്പബ്ലിക് ഓഫ് അയർലൻഡ്, സ്പെയിൻ, ഹംഗറി, സ്കോട്ട്ലൻഡ് എന്നിവയാണ് 2020 യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുക. ജൂണ്‍ 12 മുതൽ ജൂലൈ 12വരെയാണ് പോരാട്ടങ്ങൾ. പ്ലേ ഓഫിലൂടെ നാല് ടീമുകൾക്ക് കൂടി ഫൈനൽസിലേക്ക് യോഗ്യത നേടാം.
ഗ്രൂപ്പ് എ: തുർക്കി, ഇറ്റലി, വെയ്ൽസ്, സ്വിറ്റ്സർലൻഡ്
ഗ്രൂപ്പ് ബി: ഡെന്മാർക്ക്, ഫിൻലൻഡ്, ബെൽജിയം, റഷ്യ
ഗ്രൂപ്പ് സി: ഹോളണ്ട്, യുക്രെയ്ൻ, ഓസ്ട്രിയ, പ്ലേ ഓഫ് ജേതാക്കൾ
ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്, പ്ലേ ഓഫ് ജേതാക്കൾ
ഗ്രൂപ്പ് ഇ: സ്പെയിൻ, സ്വീഡൻ, പോളണ്ട്, പ്ലേ ഓഫ് ജേതാക്കൾ
ഗ്രൂപ്പ് എഫ്: ഫ്രാൻസ്, പോർച്ചുഗൽ, ജർമനി, പ്ലേ ഓഫ് ജേതാക്കൾ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.