സെ​​​​​ന്‍റ് വി​​​​​ൻ​​​​​സ​​​​​ന്‍റ്: സെ​​​​​മി​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ മാ​​​​​റി​​​​​മ​​​​​റി​​​​​ഞ്ഞ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നൊ​​​​​ടു​​​​​ക്കം അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ സെ​​​​​മി​​​​​യി​​​​​ൽ. ട്വ​​​​​ന്‍റി 20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് സൂ​​​​​പ്പ​​​​​ർ എ​​​​​ട്ടി​​​​​ലെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ സെ​​​​​മി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ ഐ​​​​​സി​​​​​സി​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ സെ​​​​​മി​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്. ഡ​​​​​ക്ക് വ​​​​​ർ​​​​​ത്ത് ലൂ​​​​​യി​​​​​സ് നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം എ​​​​​ട്ട് റ​​​​​ണ്‍​സി​​​​​നാ​​​​​ണ് അ​​​​​ഫ്ഗാ​​​​​ന്‍റെ ജ​​​​​യം.

ടോ​​​​​സ് നേ​​​​​ടി​​​​​ ആ​​​​​ദ്യം ബാ​​​​​റ്റ് ചെ​​​​​യ്ത അ​​​​​ഫ്ഗാ​​​​​ൻ 20 ഓ​​​​​വ​​​​​റി​​​​​ൽ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 115 റ​​​​​ണ്‍​സെ​​​​​ടു​​​​​ത്തു. 116 റ​​​​​ണ്‍​സെ​​​​​ന്ന ല​​​​​ക്ഷ്യം 12.1 ഓ​​​​​വ​​​​​റി​​​​​ൽ മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​​ൽ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നു സെ​​​​​മി​​​​​യി​​​​​ലെ​​​​​ത്താ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ളി​​​​​ക്കി​​​​​ടെ മ​​​​​ഴ​​​​​യെ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ വി​​​​​ജ​​​​​യ​​​​​ല​​​​​ക്ഷ്യം 19 ഓ​​​​​വ​​​​​റി​​​​​ൽ 114 റ​​​​​ണ്‍​സാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.എ​​​​​ന്നാ​​​​​ൽ, ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് 17.5 ഓ​​​​വ​​​​റി​​​​ൽ 105 റ​​​​​ണ്‍​സി​​​​​ന് പു​​​​​റ​​​​​ത്താ​​​​​യി.

ഓ​​​​പ്പ​​​​ണ​​​​റാ​​​​യി എ​​​​ത്തി​​​​യ ലി​​​​ട്ട​​​​ൻ ദാ​​​​സ് 49 പ​​​​ന്തി​​​​ൽ 54 റ​​​​ൺ​​​​സു​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​കാ​​​​തെ നി​​​​ന്നു. നാ​​​​​ലു വി​​​​​ക്ക​​​​​റ്റ് വീ​​​​​തം വീ​​​​​ഴ്ത്തി​​​​​യ ന​​​​​വീ​​​​​ൻ ഉ​​​​​ൾ ഹ​​​​​ഖും റ​​​​​ഷീ​​​​​ദ് ഖാ​​​​​നു​​​​​മാ​​​​​ണ് അ​​​​​ഫ്ഗാ​​​​​നാ​​​​​യി തി​​​​​ള​​​​​ങ്ങി​​​​​യ​​​​​ത്. ഗ്രൂ​​​​​പ്പി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ത്യ നേ​​​​​ര​​​​​ത്തേ സെ​​​​​മി​​​​​യി​​​​​ലെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. അ​​​​​ഫ്ഗാ​​​​​ൻ ജ​​​​​യി​​​​​ച്ച​​​​​തോ​​​​​ടെ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ സെ​​​​​മി കാ​​​​​ണാ​​​​​തെ പു​​​​​റ​​​​​ത്താ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു.

ബാറ്റിംഗ് പിഴച്ചു

ടോ​​​​​സ് നേ​​​​​ടി ആ​​​​​ദ്യം ബാ​​​​​റ്റ് ചെ​​​​​യ്ത ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് ബൗ​​​​​ള​​​​​ർ​​​​​മാ​​​​​ർ കൃ​​​​​ത്യ​​​​​ത​​​​​യോ​​​​​ടെ പ​​​​​ന്തെ​​​​​റി​​​​​ഞ്ഞ​​​​​തോ​​​​​ടെ അ​​​​​ഫ്ഗാ​​​​​നു വ​​​​​ലി​​​​​യ ടോ​​​​​ട്ട​​​​​ൽ പ​​​​​ടു​​​​​ത്തു​​​​​യ​​​​​ർ​​​​​ത്താ​​​​​നാ​​​​​യി​​​​​ല്ല. റ​​​​​ഹ്മാ​​​​​നു​​​​​ള്ള ഗു​​​​​ർ​​​​​ബാ​​​​​സും ഇ​​​​​ബ്രാ​​​​​ഹിം സ​​​​​ദ്രാ​​​​​നും ശ്ര​​​​​ദ്ധ​​​​​യോ​​​​​ടെ​​​​​യാ​​​​​ണു ക​​​​​ളി​​​​​ച്ച​​​​​ത്. പ​​​​​വ​​​​​ർ​​​​​പ്ലേ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​മി​​​​​ല്ലാ​​​​​തെ 27 റ​​​​​ണ്‍​സ് മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​ഫ്ഗാ​​​​​ൻ നേ​​​​​ടി​​​​​യ​​​​​ത്. ആ​​​​​ദ്യ പ​​​​​ത്ത് ഓ​​​​​വ​​​​​റി​​​​​ൽ 58 റ​​​​​ണ്‍​സും.

ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് ബൗ​​​​​ള​​​​​ർ​​​​​മാ​​​​​ർ പി​​​​​ടി​​​​​മു​​​​​റു​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ അ​​​​​ഫ്ഗാ​​​​​ന് സ്കോ​​​​​റി​​​​​ങ്ങി​​​​​ന്‍റെ വേ​​​​​ഗം ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​നാ​​​​​യി​​​​​ല്ല. റ​​​​​ഹ്മാ​​​​​നു​​​​​ള്ള ഗു​​​​​ർ​​​​​ബാ​​​​​സ് (43), റ​​​​​ഷീ​​​​​ദ് ഖാ​​​​​ൻ (19*), ഇ​​​​​ബ്രാ​​​​​ഹിം സ​​​​​ദ്രാ​​​​​ൻ (18) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണ് അ​​​​​ഫ്ഗാ​​​​​നെ പൊ​​​​​രു​​​​​താ​​​​​നു​​​​​ള്ള സ്കോ​​​​​റി​​​​​ലെ​​​​​ത്തി​​​​​ച്ച​​​​​ത്. റി​​​​​ഷാ​​​​​ദ് ഹൊ​​​​​സൈ​​​​​ൻ മൂ​​​​​ന്നു വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി.


മഴ, ഡിഎൽഎസ്, വിക്കറ്റ് വീഴ്ച

12.1 ഓ​​​​​വ​​​​​റി​​​​​ൽ അ​​​​​ഫ്ഗാ​​​​​ന്‍റെ ല​​​​​ക്ഷ്യം മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​​ൽ സെ​​​​​മി ഉ​​​​​റ​​​​​പ്പി​​​​​ക്കാ​​​​​മാ​​​​​യി​​​​​രു​​​​​ന്ന ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് അ​​​​​ടി​​​​​ച്ചു​​​​​ത​​​​​ക​​​​​ർ​​​​​ക്കാ​​​​​നൊ​​​​​രു​​​​​ങ്ങി​​​​​യാ​​​​​ണു മൈ​​​​​താ​​​​​ന​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. പ​​​​​വ​​​​​ർ​​​​​പ്ലേ​​​​​യി​​​​​ൽ​​ത്ത​​​​​ന്നെ 46 റ​​​​​ണ്‍​സ് നേ​​​​​ടു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ മൂ​​​​​ന്നു വി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ വീ​​​​​ഴ്ത്തി അ​​​​​ഫ്ഗാ​​​​​ൻ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നെ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​ലാ​​​​​ക്കി. ത​​​​​ൻ​​​​​സി​​​​​ദ് ഹ്സ​​​​​ൻ(0), ന​​​​​ജ്മു​​​​​ൾ ഹൊ​​​​​സൈ​​​​​ൻ ഷാ​​​​ന്‍റോ (5), ഷാ​​​​​ക്കി​​​​​ബ് അ​​​​​ൽ ഹ​​​​​സ​​​​​ൻ (0) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്.

ഇ​​​​​തി​​​​​നി​​​​​ടെ മ​​​​​ഴ​​​​​യു​​​​​മെ​​​​​ത്തി. മ​​​​​ഴ മാ​​​​​റി മ​​​​​ത്സ​​​​​രം പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ച്ച​​പ്പോ​​ൾ വീ​​​​ണ്ടും വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ നി​​​​ലം​​​​പൊ​​​​ത്തി. വി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ വീ​​​​​ഴു​​​​​ന്പോ​​​​​ഴും ഒ​​​​​രു വ​​​​​ശ​​​​​ത്ത് നി​​​​​ല​​​​​യു​​​​​റ​​​​​പ്പി​​​​​ച്ച ലി​​​​​ട്ട​​​​​ണ്‍ ദാ​​​​​സ് ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് സ്കോ​​​​​റു​​​​​യ​​​​​ർ​​​​​ത്തി. പ​​​​​ത്തോ​​​​​വ​​​​​ർ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ ടീം 77 ​​​​​റ​​​​​ണ്‍​സെ​​​​​ടു​​​​​ത്തു.

മ​​​​​ഹ്‌മദു​​​​​ള്ള​​​​​യെ​​​​​യും റി​​​​​ഷാ​​​​​ദ് ഹൊ​​​​​സൈ​​​​​നെ​​​​​യും അ​​​​​ടു​​​​​ത്ത​​​​​ത്ത​​​​​ടു​​​​​ത്ത പ​​​​​ന്തു​​​​​ക​​​​​ളി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​ക്കി റ​​​​​ഷീ​​​​​ദ് അ​​​​​ഫ്ഗാ​​​​​നെ ജ​​​​​യ​​​​​ത്തി​​​​​ന​​​​​രി​​​​​കി​​​​​ലെ​​​​​ത്തി​​​​​ച്ചു. മ​​​​​ഴ വീ​​​​​ണ്ടും ക​​​​​ളി ത​​​​​ട​​​​സ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ ല​​​​​ക്ഷ്യം 19 ഓ​​​​​വ​​​​​റി​​​​​ൽ 114 ആ​​​​​യി മാ​​​​​റി. മ​​​​​ഴ​​​​​നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് അ​​​​​പ്പോ​​​​​ൾ പു​​​​​റ​​​​​കി​​​​​ലാ​​​​​ണ്. 17.4 ഓ​​​​​വ​​​​​റി​​​​​ൽ ന​​​​​വീ​​​​​ൻ ഉ​​​​​ൾ ഹ​​​​​ഖ് താ​​​​​സ്കി​​​​​ൻ അ​​​​​ഹ​​​​​മ്മ​​​​​ദി​​​​​നെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ മ​​​​​ഴ​​​​​യെ​​​​​ത്തി.

ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് 105/9 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​യി. വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​മാ​​​​​കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പ് വ​​​​​രെ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശാ​​​​​യി​​​​​രു​​​​​ന്നു ഡി​​​​​എ​​​​​ൽ​​​​​എ​​​​​സ് നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം മു​​​​​ന്നി​​​​​ൽ. എ​​​​​ന്നാ​​​​​ൽ, വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ന് ആ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് ജ​​​​​യി​​​​​ക്കാ​​​​​ൻ 108 റ​​​​​ണ്‍​സ് വേ​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​ഴ പെ​​​​​ട്ടെ​​​​​ന്നു മാ​​​​​റി. അ​​​​​ടു​​​​​ത്ത പ​​​​​ന്തി​​​​​ൽ ന​​​​​വീ​​​​​ൻ മു​​​​​സ്താ​​​​​ഫി​​​​​സു​​​​​ർ റ​​​​​ഹ്മാ​​​​​നെ വി​​​​​ക്ക​​​​​റ്റി​​​​​നു മു​​​​​ന്നി​​​​​ൽ കു​​​​​രു​​​​​ക്കി അ​​​​ഫ്ഗാ​​നു ച​​​​രി​​​​ത്ര ജ​​​​യം സ​​​​മ്മാ​​​​നി​​​​ച്ചു.