നിരാശപ്പെടുത്തി ബെൽജിയം
Thursday, June 27, 2024 12:36 AM IST
ഫ്രാങ്ക്ഫർട്ട്/സ്റ്റുട്ഗർട്ട്: യൂറോ കപ്പ് ഫുട്ബോളിലെ അവസാന മത്സരത്തിൽ ഗോളടിക്കാതെ നിരാശപ്പെടുത്തി ബെൽജിയം. ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ യുക്രെയ്ൻ കുരുക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്ലൊവാക്യയും റൊമാനിയയും ഓരോ ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞു. 24-ാം മിനിറ്റിൽ സ്ലൊവാക്യയെ ഒൻഗ്രജ് ഡൂഡ മുന്നിലെത്തിച്ചു. 37-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റാസവൻ മാരിൻ സമനില നേടി.
റൊമാനിയ നാലു പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ ഇതേ പോയിന്റുള്ള ബെൽജിയവും സ്ലൊവാക്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലും അവസാന സ്ഥാനക്കാരായി യുക്രെയ്ൻ പുറത്താകുകയും ചെയ്തു.