ഭു​​വ​​നേ​​ശ്വ​​ര്‍: ഡേ​​വി​​ഡ് കാ​​റ്റ​​ല​​യു​​ടെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ന് ഇ​​ന്നു ക​​ള​​ത്തി​​ല്‍. 2024-25 സീ​​സ​​ണി​​ല്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ മൂ​​ന്നാം കോ​​ച്ചാ​​ണ് സ്പാ​​നി​​ഷു​​കാ​​ര​​നാ​​യ കാ​​റ്റ​​ല. 2025 സൂ​​പ്പ​​ര്‍ ക​​പ്പി​​ന്‍റെ ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​ത്തി​​നാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ഇ​​റ​​ങ്ങും.

വൈ​​കു​​ന്നേ​​രം 4.30നു ​​ഭു​​വ​​നേ​​ശ്വ​​റി​​ലെ ക​​ലിം​​ഗ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ വ​​മ്പ​​ന്മാ​​രാ​​യ മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ് ആ​​ണ് ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍. കാ​​റ്റ​​ല​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​നു കീ​​ഴി​​ലെ ആ​​ദ്യ മ​​ത്സ​​രം ജ​​യി​​ച്ച​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് കൊ​​ച്ചി ക്ല​​ബ്.

2024-25 സീ​​സ​​ണി​​ല്‍ ഇ​​ര​​ട്ട​​ക്കി​​രീ​​ടം (ഐ​​എ​​സ്എ​​ല്‍ ലീ​​ഗ് വി​​ന്നേ​​ഴ്‌​​സ് ഷീ​​ല്‍​ഡ്, ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്) സ്വ​​ന്ത​​മാ​​ക്കി​​യ മോ​​ഹ​​ന്‍ ബ​​ഗാ​​നെ കീ​​ഴ​​ട​​ക്കി സെ​​മി ഫൈ​​ന​​ല്‍ ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​ണ് കാ​​റ്റ​​ല​​യു​​ടെ​​യും ശി​​ഷ്യ​​ന്മാ​​രു​​ടെ​​യും ല​​ക്ഷ്യം.

ഇ​​ന്നു ന​​ട​​ക്കു​​ന്ന ര​​ണ്ടാം ക്വാ​​ര്‍​ട്ട​​റി​​ല്‍ എ​​ഫ്‌​​സി ഗോ​​വ​​യും പ​​ഞ്ചാ​​ബ് എ​​ഫ്‌​​സി​​യും ഏ​​റ്റു​​മു​​ട്ടും. രാ​​ത്രി എ​​ട്ടി​​നാ​​ണ് കി​​ക്കോ​​ഫ്.


ബ​​ഗാ​​ന്‍റെ സ്വ​​ദേ​​ശി ടീം

​​ഐ​​എ​​സ്എ​​ല്‍ ലീ​​ഗ് വി​​ന്നേ​​ഴ്‌​​സ് ഷീ​​ല്‍​ഡും ചാ​​മ്പ്യ​​ന്‍​സ് ക​​പ്പും സ്വ​​ന്ത​​മാ​​ക്കി​​യ ഒ​​ന്നാം​​നി​​ര സം​​ഘ​​വു​​മാ​​യ​​ല്ല മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ് 2025 സൂ​​പ്പ​​ര്‍ ക​​പ്പി​​ന് എ​​ത്തു​​ന്ന​​ത്. പ​​ക​​രം സ്വ​​ദേ​​ശി താ​​ര​​ങ്ങ​​ളു​​മാ​​യാ​​ണ് ബ​​ഗാ​​ന്‍റെ വ​​ര​​വ്.

പോ​​ര്‍​ച്ചു​​ഗീ​​സ് ഡി​​ഫെ​​ന്‍​ഡ​​ര്‍ നൂ​​നൊ മി​​ഗ്വേ​​ല്‍ പെ​​രേ​​ര റീ​​സ് മാ​​ത്ര​​മാ​​ണ് സൂ​​പ്പ​​ര്‍ ക​​പ്പി​​നു​​ള്ള ബ​​ഗാ​​ന്‍ ടീ​​മി​​ലെ വി​​ദേ​​ശ സാ​​ന്നി​​ധ്യം. മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​യ സ​​ഹ​​ല്‍ അ​​ബ്ദു​​ള്‍ സ​​മ​​ദ്, ആ​​ഷി​​ഖി കു​​രു​​ണി​​യ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ ടീ​​മി​​ലു​​ണ്ട്.

പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ വാ​​ക്കോ​​വ​​ര്‍ ല​​ഭി​​ച്ചാ​​ണ് ബ​​ഗാ​​ന്‍റെ വ​​ര​​വ്. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ള്‍ ക്ല​​ബ്ബി​​നെ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ 2-0നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ക്വാ​​ര്‍​ട്ട​​റി​​ല്‍ എ​​ത്തി​​യ​​ത്. ജെ​​സ്യൂ​​സ് ഹി​​മെ​​നെ​​സ്, നോ​​ഹ് സ​​ദൗ​​യി എ​​ന്നി​​വ​​രാ​​യി​​രു​​ന്നു പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍.