കാ​​​സ​​​ര്‍​ഗോ​​​ഡ്: മു​​​ഹ​​​മ്മ​​​ദ് അ​​​സ്ഹ​​​റു​​​ദ്ദീ​​​ന്‍റെ ക​​​ടു​​​ത്ത ആ​​​രാ​​​ധ​​​ക​​​നാ​​​യ ജ്യേ​​​ഷ്ഠ​​​ന്‍ ക​​​മ​​​റു​​​ദ്ദീ​​​നാ​​​ണു ത​​​ന്‍റെ അ​​​നു​​​ജ​​​ന്‍റെ അ​​​ജ്മ​​​ല്‍ എ​​​ന്ന പേ​​​ര് മു​​​ഹ​​​മ്മ​​​ദ് അ​​​സ്ഹ​​​റു​​​ദ്ദീ​​​ന്‍ എ​​​ന്നാ​​​ക്കി മാ​​​റ്റു​​​ന്ന​​​ത്. ജ​​​ഴ്‌​​​സി​​​യി​​​ല്‍ അ​​​സ്ഹ​​​ര്‍ (ജൂ​​​ണി​​​യ​​​ര്‍) എ​​​ന്നാ​​​ണു പേ​​​രെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഈ ​​​വി​​​ക്ക​​​റ്റ് കീ​​​പ്പ​​​ര്‍ ബാ​​​റ്റ​​​റു​​​ടെ ഇ​​​ഷ്ട​​​താ​​​രം ആ​​​ഡം ഗി​​​ല്‍​ക്രി​​​സ്റ്റ് ആ​​​ണ്.

ഗി​​​ല്‍​ക്രി​​​സ്റ്റി​​​നെ പോ​​​ലെ ഓ​​​പ്പ​​​ണ​​​ര്‍ ആ​​​യെ​​​ത്തി ആ​​​ദ്യ പ​​​ന്തു​​​മു​​​ത​​​ല്‍ ആ​​​ക്ര​​​മി​​​ച്ചു​​​ക​​​ളി​​​ക്കു​​​ന്ന​​​താ​​​ണ് അ​​​സ്ഹ​​​റു​​​ദ്ദീ​​​ന്‍റെ​​​യും ശീ​​​ലം. 2021ലെ ​​​സ​​​യി​​​ദ് മു​​​ഷ്താ​​​ഖ് അ​​​ലി ട്രോ​​​ഫി​​​യി​​​ല്‍ ക​​​രു​​​ത്ത​​​രാ​​​യ മും​​​ബൈ​​​ക്കെ​​​തി​​രേ അ​​​വ​​​രു​​​ടെ ഹോം​​​ഗ്രൗ​​​ണ്ടാ​​​യ വാ​​​ങ്ക​​​ഡെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ 11 സി​​​ക്‌​​​സ​​​റും ഒ​​​മ്പ​​​തു ഫോ​​​റു​​​മ​​​ട​​​ക്കം 54 പ​​​ന്തി​​​ല്‍ 137 റ​​​ണ്‍​സ് നേ​​​ടി ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ച്ച അ​​​സ്ഹ​​​റു​​​ദ്ദീ​​​ന്‍റെ വെ​​​ടി​​​ക്കെ​​​ട്ട് പ്ര​​​ക​​​ട​​​നം ക്രി​​​ക്ക​​​റ്റ് പ്രേ​​​മി​​​ക​​​ള്‍ ആ​​​രും മ​​​റ​​​ക്കാ​​​നി​​​ട​​​യി​​​ല്ല.

എ​​​ന്നാ​​​ല്‍, ക്രീ​​​സി​​​ല്‍ പ്ര​​​തി​​​രോ​​​ധ​​​ക്കോ​​​ട്ട തീ​​​ര്‍​ക്കു​​​ന്ന പു​​​തി​​​യ അ​​​സ്ഹ​​​റു​​​ദ്ദീ​​​നെ​​​യാ​​​ണ് ഈ ​​​ര​​​ഞ്ജി സീ​​​സ​​​ണി​​​ല്‍ ക​​​ണ്ട​​​ത്. പ​​​തി​​​വി​​​ല്‍​നി​​​ന്നും വി​​​പ​​​രീ​​​ത​​​മാ​​​യി ആ​​​റാ​​​മ​​​തും ഏ​​​ഴാ​​​മ​​​തും ഒ​​​ക്കെ​​​യാ​​​യി ഇ​​​റ​​​ങ്ങി ക്രീ​​​സി​​​ല്‍ ന​​​ങ്കൂ​​​ര​​​മി​​​ട്ട അ​​​സ്ഹ​​​ര്‍ എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ളെ​​​ല്ലാം തെ​​​റ്റി​​​ച്ചു. 38 (പ​​​ഞ്ചാ​​​ബ്), 84 (ബം​​​ഗാ​​​ള്‍), 40 (ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ്), 53 (ഹ​​​രി​​​യാ​​​ന), 68 (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്), 67 (ജ​​​മ്മു കാ​​​ഷ്മീ​​​ര്‍) എ​​​ന്നി​​​ങ്ങ​​​നെ അ​​​സ്ഹ​​​ര്‍ പ​​​ടു​​​ത്തു​​​യ​​​ര്‍​ത്തി​​​യ മി​​​ക​​​ച്ച ടോ​​​ട്ട​​​ലു​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ കു​​​തി​​​പ്പി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​യി.


ഗുജറാത്തിനെതി​​​രേ 341 പ​​​ന്തു​​​ക​​​ള്‍ നേ​​​രി​​​ട്ട് 20 ഫോ​​​റും ഒ​​​രു സി​​​ക്‌​​​സ​​​റും അ​​​ട​​​ക്കം 51.91 സ്‌​​​ട്രൈ​​​ക്ക് റേ​​​റ്റോ​​​ടെ 177 റ​​​ണ്‍​സ് നേ​​​ടി​​​യ അ​​​സ്ഹ​​​റു​​​ദ്ദീ​​​ന്‍ ക്ഷ​​​മ​​​യു​​​ടെ പ​​​ര്യാ​​​യ​​​മാ​​​യി മാ​​​റി. ഇ​​​ന്ത്യ​​​ന്‍ താ​​​രം ര​​​വി ബി​​​ഷ്‌​​​ണോ​​​യ് അ​​​ട​​​ക്ക​​​മു​​​ള്ള ബൗ​​​ള​​​ര്‍​മാ​​​ര്‍ പ​​​ഠി​​​ച്ച പ​​​ണി പ​​​തി​​​നെ​​​ട്ടും പ​​​യ​​​റ്റി​​​യി​​​ട്ടും ഈ മുപ്പതു​​​കാ​​​ര​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​ക്കോ​​​ട്ട ത​​​ക​​​ര്‍​ക്കാ​​​നാ​​​യി​​​ല്ല. ക​​​രി​​​യ​​​റി​​​ലെ അ​​​സ്ഹ​​​റി​​​ന്‍റെ ര​​​ണ്ടാം ടെ​​​സ്റ്റ് സെ​​​ഞ്ചു​​​റി​​​യാ​​​ണി​​​ത്. 2019ല്‍ ​​​മൊ​​​ഹാ​​​ലി​​​യി​​​ല്‍ പ​​​ഞ്ചാ​​​ബി​​​നെ​​​തി​​​രേ​​​യാ​​​ണ് അ​​​സ്ഹ​​​ര്‍ ത​​​ന്‍റെ ക​​​ന്നി സെ​​​ഞ്ചു​​​റി കു​​​റി​​​ച്ച​​​ത്. 168 പ​​​ന്തി​​​ല്‍ നി​​​ന്ന് 12 ഫോ​​​റും ര​​​ണ്ടു സി​​​ക്‌​​​സ​​​റും അ​​​ട​​​ക്കം 112 റ​​​ണ്‍​സാ​​​ണ് അ​​​സ്ഹ​​​ര്‍ അ​​​ന്നു നേ​​​ടി​​​യ​​​ത്.

കാ​​​സ​​​ര്‍​ഗോ​​​ഡ് ത​​​ള​​​ങ്ക​​​ര ക​​​ട​​​വ​​​ത്തെ പ​​​രേ​​​ത​​​രാ​​​യ ബി.​​​കെ.​​​ മൊ​​​യ്തു​​​വി​​​ന്‍റെ​​​യും ന​​​ഫീ​​​സ​​​യു​​​ടെ​​​യും എ​​​ട്ട് ആ​​​ണ്‍​മ​​​ക്ക​​​ളി​​​ല്‍ ഏ​​​റ്റ​​​വും ഇ​​​ള​​​യ​​​വ​​​നാ​​​ണ്. പ​​ത്താം വ​​​യ​​​സ് മു​​​ത​​​ല്‍ ത​​​ള​​​ങ്ക​​​ര താ​​​സ് ക്ല​​​ബ്ബി​​​നു​​​വേ​​​ണ്ടി ക​​​ളി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​താ​​​ണ് അ​​​സ്ഹ​​​റു​​​ദ്ദീ​​​ന്‍. 11-ാം വ​​​യ​​​സി​​​ല്‍ അ​​​ണ്ട​​​ര്‍-13 ജി​​​ല്ലാ ടീ​​​മി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പി​​​ന്നീ​​​ട് ക്യാ​​​പ്റ്റ​​​നാ​​​യി. അ​​​ണ്ട​​​ര്‍-15 ടീ​​​മി​​​നെ​​​യും ന​​​യി​​​ച്ചു. 2013ല്‍ ​​​അ​​​ണ്ട​​​ര്‍-19 കേ​​​ര​​​ള ടീ​​​മി​​​ല്‍ ഇ​​​ടം​​​നേ​​​ടി. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ണ്ട​​​ര്‍-23 ടീ​​​മി​​​ലും സീ​​​നി​​​യ​​​ര്‍ ടീ​​​മി​​​ലും ഇ​​​ടം നേ​​​ടി. 2015 ന​​​വം​​​ബ​​​ര്‍ 14നു ​​​ഗോ​​​വ​​​യ്‌​​​ക്കെ​​​തി​​രേ​ ര​​​ഞ്ജി അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ച അ​​​സ്ഹ​​​റു​​​ദ്ദീ​​​ന്‍ ടീ​​​മി​​​ലെ സ്ഥി​​​രാം​​​ഗ​​​മാ​​​യി മാ​​​റി.