അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ര​​​ഞ്ജി ട്രോ​​​ഫി ക്രി​​​ക്ക​റ്റി​ൽ ക​ന്നി​ഫൈ​​​ന​​​ല്‍ എ​​​ന്ന സ്വ​​​പ്​​​ന​​​ത്തി​​​ലേ​​​ക്കു​ള്ള യാ​ത്ര​യി​ൽ കേ​​​ര​​​ള​​​ത്തെ മു​ന്നി​ൽ​നി​ന്നു ന​യി​ച്ച് മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ.

ഗു​ജ​റാ​ത്തി​നെ​തി​രെ സെ​മി​ഫൈ​ന​ലി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ കാ​സ​ർ​ഗോ​ഡു​കാ​ര​നാ​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ നേ​ടി​യ സെ​ഞ്ചു​റി​ക്ക് പൊ​ന്നും​വി​ല. 303 പ​ന്തി​ൽ പു​റ​ത്താ​കാ​തെ നേ​ടി​യ 149 റ​ൺ​സ് കേ​ര​ള ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ​രേ​ഖ​യാ​യി. കൃ​ത്യ​മാ​യ ഗെ​യിം​പ്ലാ​നോ​ടെ ക​ളി​ച്ച കേ​ര​ളം ര​ണ്ടാം​ദി​നം ഏ​ഴു വി​ക്ക​റ്റി​നു 418. നി​ർ​ണാ​യ​ക​മാ​യ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യാ​ൽ കേ​ര​ള​ത്തി​നു ച​രി​ത്ര​ഫൈ​ന​ൽ ക​ളി​ക്കാം.


ര​​​ഞ്ജി ട്രോ​​​ഫി സെ​​​മി​ഫൈ​​​ന​​​ലി​​​ല്‍ ഒ​രു കേ​​​ര​​​ള​താ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ സെ​​​ഞ്ചു​​​റി​യാ​ണ് അ​സ​്ഹർ കു​റി​ച്ച​ത്.