മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാം ദി​​വ​​സ​​വും നേ​​ട്ട​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. സെ​​ൻ​​സെ​​ക്സ് 1,078.87 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 77,984.38ൽ ​​ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി 307.95 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 23,658.35ലെ​​ത്തി.

പു​​തി​​യ വി​​ദേ​​ശ ഫ​​ണ്ടു​​ക​​ളു​​ടെ വ​​ര​​വും ബാ​​ങ്കിം​​ഗ്, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് ഓ​​ഹ​​രി​​ക​​ളി​​ലെ നേ​​ട്ട​​ങ്ങ​​ളു​​മാ​​ണ് വി​​പ​​ണി​​ക്ക് ഇ​​ന്ന് ക​​രു​​ത്താ​​യ​​ത്. ക​​ഴി​​ഞ്ഞ ആ​​റ് ദി​​വ​​സം​​കൊ​​ണ്ട് നി​​ഫ്റ്റി സൂ​​ചി​​ക​​യി​​ൽ 1,250 പോ​​യി​​ന്‍റി​​ലേ​​റെ നേ​​ട്ട​​മാ​​ണ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.


സ​​മാ​​ന​​മാ​​യി സെ​​ൻ​​സെ​​ക്സ് സൂ​​ചി​​ക​​യി​​ൽ ആ​​റ് ദി​​വ​​സ​​ത്തി​​നി​​ടെ 4,200ല​​ധി​​കം പോ​​യി​​ന്‍റ് വ​​ർ​​ധ​​ന​​യും രേ​​ഖ​​പ്പെ​​ടു​​ത്തി.