പുതിയ രൂപത്തിലും രുചിയിലും മില്‍മ ഐസ്ക്രീം
Friday, March 21, 2025 10:47 PM IST
കൊച്ചി: പുതിയ രുചിയിലും രൂപത്തിലും കൂടുതല്‍ ഗുണമേന്മയോടെ വൈവിധ്യമാര്‍ന്ന പാക്കിംഗില്‍ മില്‍മ ഐസ്ക്രീം റീ ലോഞ്ച് ചെയ്തു.
റിപൊസിഷനിംഗ് മില്‍മ 2023 പദ്ധതിയുടെ ഭാഗമായാണു വിപുലമായ ക്രമീകരണങ്ങളും നവീകരണവും വരുത്തി മില്‍മ ഐസ്ക്രീം വിപണിയിലെത്തുന്നത്. മില്‍മ ഫെഡറേഷന് ചെയര്മാന് കെ.എസ്. മണി പുതിയ ലേബല്‍ ഐസ്ക്രീം പുറത്തിറക്കി.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത റിപൊസിഷനിംഗ് മില്‍മ 2023 പദ്ധതി ഐസ്ക്രീം ഉത്പന്നങ്ങളിലേക്കും കൊണ്ടുവരുന്നതിന്റെ ഭാഗമായാണു പുതിയ പരിഷ്കാരം വരുത്തിയതെന്ന് കെ.എസ്. മണി പറഞ്ഞു.
വാനില, സ്ട്രോബറി, ചോക്ലേറ്റ്, മാംഗോ, ബട്ടര്‍സ്കോച്ച് തുടങ്ങിയവയ്ക്കൊപ്പം മറ്റ് ഫ്ലേവറുകളും ഒരേ രുചി, ഗുണനിലവാരം, പാക്കിംഗ് എന്നിവയിലൂടെ വിപണിയിലെത്തും.
മില്‍മ ഫെഡറേഷന് എംഡി ആസിഫ് കെ. യൂസഫ്, എറണാകുളം മേഖല യൂണിയന് ചെയര്മാന് സി.എന്‍. വത്സലന്‍ പിള്ള, തിരുവനന്തപുരം മേഖല യൂണിയന് ചെയര്മാന് മണി വിശ്വനാഥ്, മലബാര്‍ മേഖല യൂണിയന് എംഡി കെ.സി. ജയിംസ്, ഇആര്‍സിഎംപിയു എഡി വില്‍സണ്‍ ജെ. പുറവക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.