എയര്‍ ഇന്ത്യക്ക് കൊച്ചിയില്‍ ഡിജിറ്റല്‍ ഇന്നൊവേഷന് സെന്റർ
Friday, March 21, 2025 10:47 PM IST
കൊച്ചി: എയര്‍ ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഡിജിറ്റല്‍ ഇന്നൊവേഷന് കേന്ദ്രം ചെയര്മാന് എന്‍. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
ഡിജിറ്റല്‍ ടച്ച് പോയിന്റ് സാങ്കേതികവിദ്യകളും അത്യാധുനിക ഡാറ്റ, നിര്‍മിതബുദ്ധി സൗകര്യങ്ങളും വികസിപ്പിച്ച് എയര്‍ ഇന്ത്യയെ ലോകോത്തര നിലവാരത്തിലുള്ള എയര്ലൈനാക്കുന്നതിന്റെ ഭാഗമായാണു കേന്ദ്രം തുറന്നിട്ടുള്ളത്.
ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ കാസ്പിയന്‍ ടെക്പാര്ക്ക്സിലാണ് ഡിജിറ്റല്‍ ഇന്നൊവേഷന് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഒന്‍പത് നിലകളിലായി വര്‍ക്ക് സ്റ്റേഷനുകള്‍, മീറ്റിംഗ് റൂമുകള്‍, കൊളാബറേഷന് സ്പേസുകള്‍, ചര്‍ച്ചാ കാബിനുകള്‍ തുടങ്ങിയവയാണുള്ളത്.